---
title: "തെളിവ് സിസിടിവി; ഹർത്താലിൽ ലോറി തകർത്ത എസ്ഡിപിഐക്കാർ റിമാണ്ടിൽ "
english_title: "Evidence CCTV; SDPI workers who smashed lorry in hartal remanded"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/70991/evidence-cctv-sdpi-workers-who-smashed-lorry-in-hartal-remanded"
published_at: "2022-09-27T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63326b1d9b276_pfi.jpg"
keywords: []
---

# തെളിവ് സിസിടിവി; ഹർത്താലിൽ ലോറി തകർത്ത എസ്ഡിപിഐക്കാർ റിമാണ്ടിൽ 

> **Lead Summary:** **വടകര :** ഹർത്താൽദിനത്തിൽ വടകരയിൽ ലോറി കല്ലെറിഞ്ഞ് തകർത്ത കേസിൽ രണ്ട് എസ്.ഡി.പി.ഐ. പ്രവർത്തകർകൂടി അറസ്റ്റിൽ. വടകര കൊയിലാണ്ടിവളപ്പ് വരപ്പുറത്ത് മുഹമ്മദ് സജീർ , ചോറോട് ഈസ്റ്റ് മാങ്ങോട്ട് പാറ ‘ദാറുൽ ഇഷ്കിൽ’ സുഹൈൽ എന്നിവരാണ് തിങ്കളാഴ്ച അറസ്റ്റിലായത്.

## Article Content

**വടകര :** ഹർത്താൽദിനത്തിൽ വടകരയിൽ ലോറി കല്ലെറിഞ്ഞ് തകർത്ത കേസിൽ രണ്ട് എസ്.ഡി.പി.ഐ. പ്രവർത്തകർകൂടി അറസ്റ്റിൽ. വടകര കൊയിലാണ്ടിവളപ്പ് വരപ്പുറത്ത് മുഹമ്മദ് സജീർ , ചോറോട് ഈസ്റ്റ് മാങ്ങോട്ട് പാറ ‘ദാറുൽ ഇഷ്കിൽ’ സുഹൈൽ എന്നിവരാണ് തിങ്കളാഴ്ച അറസ്റ്റിലായത്.

വടകര കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് റിമാൻഡ് ചെയ്തു. ഹർത്താൽദിവസം രാവിലെ അടയ്ക്കാത്തെരുവിൽവെച്ചാണ് ലോറിക്കുനേരെ കല്ലേറുണ്ടായത്.

സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.വടകര എസ്.കെ. കെ.ടി. രഘുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റുചെയ്തത്. ഇതേ സംഭവത്തിൽ നിസാമുദീൻ, നഫ്‌നാസ്, ഷൗക്കത്ത് എന്നീ പ്രതികളെ വടകര ഇൻസ്പെക്ടർ പി.എം. മനോജും സംഘവും കഴിഞ്ഞദിവസം പിടികൂടിയിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/70991/evidence-cctv-sdpi-workers-who-smashed-lorry-in-hartal-remanded)