---
title: "കടലിന്റെ നീലിമയും മലനിരകളുടെ പച്ചപ്പും ; വടകരയിലെ അനുഭവങ്ങള്‍ പങ്കുവെച്ച്  മന്ത്രി പി.എ. മുഹമ്മദ് റിയാസ് "
english_title: " Sharing experiences in Vadakara Minister P.A. Muhammad Riyaz"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/710/sharing-experiences-in-vadakara-minister-pa-muhammad-riyaz"
published_at: "2021-10-01T18:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615708c2322bd_minister riyas P A fb   .jpg"
keywords: []
---

# കടലിന്റെ നീലിമയും മലനിരകളുടെ പച്ചപ്പും ; വടകരയിലെ അനുഭവങ്ങള്‍ പങ്കുവെച്ച്  മന്ത്രി പി.എ. മുഹമ്മദ് റിയാസ് 

> **Lead Summary:** **വടകര: ** ലോക ടൂറിസം ഭൂപടത്തില്‍ ഇടം തേടാന്‍ ഒരുങ്ങുകയാണ് കടത്തനാട്. ലോകനാര്‍കാവ് പൈതൃകടൂറിസം പദ്ധതി അവലോകനത്തിനായി വടകരയിലെത്തിയ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വടകരയിലെ ടൂറിസം കേന്ദ്രങ്ങളിലെ അനുഭവങ്ങള്‍ ഫെയ്‌സ് ബുക്കിലൂടെ പങ്ക് വെയ്ക്കുകയാണ്.

## Article Content

**വടകര: ** ലോക ടൂറിസം ഭൂപടത്തില്‍ ഇടം തേടാന്‍ ഒരുങ്ങുകയാണ് കടത്തനാട്. ലോകനാര്‍കാവ് പൈതൃകടൂറിസം പദ്ധതി അവലോകനത്തിനായി വടകരയിലെത്തിയ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വടകരയിലെ ടൂറിസം കേന്ദ്രങ്ങളിലെ അനുഭവങ്ങള്‍ ഫെയ്‌സ് ബുക്കിലൂടെ പങ്ക് വെയ്ക്കുകയാണ്.

**

മന്ത്രി മന്ത്രിയുടെ ഫെയ്‌സ് ബുക്ക് കുറിപ്പ് ..... **

കടലിന്റെ നീലിമയും മലനിരകളുടെ പച്ചപ്പും താഴേ വിവിധ വര്‍ണങ്ങളില്‍ നാടും നഗരവും. അതിമനോഹരമായ പയംകുറ്റി മലയിലെ വിശേഷങ്ങളാണിവ. ഇവിടെ നടപ്പിലാക്കുന്ന ടൂറിസം വികസന പദ്ധതികള്‍ നേരില്‍ കണ്ട് വിലയിരുത്തുന്നതിന്റെ ഭാഗമായാണ് മലയിലെത്തിയത്. വടകരയിലെ പ്രധാന ടൂറിസം കേന്ദ്രമാണ് പയംകുറ്റിമല.

സമുദ്രനിരപ്പില്‍ നിന്നും രണ്ടായിരം അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പയംകുറ്റിമല പ്രകൃതി വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. ഉദയാസ്തമയം കാണാന്‍ ദിവസേന ഒട്ടേറെ പേര്‍ ഇവിടെയെത്താറുണ്ട്. മലയുടെ ഏറ്റവും വലിയ ആകര്‍ഷണവും ഉദയാസ്തമയമാണ്. മലബാറിലെ ഒരു പ്രധാന ടൂറിസം കേന്ദ്രമായി പയംകുറ്റി മലയെ മാറ്റിയെടുക്കാനുള്ള വികസന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നുണ്ട്.

പ്രശസ്തമായ മുത്തപ്പന്‍ ക്ഷേത്രം കൂടി ഉള്‍പ്പെട്ട ഈ മലയില്‍ തീര്‍ത്ഥാടന ടൂറിസത്തിന് വലിയ സാധ്യതയാണുള്ളത്. പയംകുറ്റി മലയുടെ എല്ലാ സാധ്യതകളയും ഉപയോഗപ്പെടുത്തി മലബാറിലെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്താനാണ് അഗ്രഹിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/710/sharing-experiences-in-vadakara-minister-pa-muhammad-riyaz)