---
title: "കര്‍ണാടക സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ ഓര്‍ക്കാട്ടേരി സ്വദേശി അറസ്റ്റില്‍"
english_title: "Orkatteri native arrested for molesting Karnataka native"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7117/orkatteri-native-arrested-for-molesting-karnataka-native"
published_at: "2021-10-25T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617672ccc88e2_rape 01 .jpg"
keywords: []
---

# കര്‍ണാടക സ്വദേശിനിയെ പീഡിപ്പിച്ച കേസില്‍ ഓര്‍ക്കാട്ടേരി സ്വദേശി അറസ്റ്റില്‍

> **Lead Summary:** **വടകര: **കര്‍ണ്ണാടക സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഓര്‍ക്കാട്ടേരി സ്വദേശി അറസ്റ്റില്‍. ഓര്‍ക്കാട്ടേരി സ്വദേശി പുത്തന്‍ പുരയില്‍ ഇജാസ് ആണ് അറസ്റ്റിലായത്.

## Article Content

**വടകര: **കര്‍ണ്ണാടക സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഓര്‍ക്കാട്ടേരി സ്വദേശി അറസ്റ്റില്‍. ഓര്‍ക്കാട്ടേരി സ്വദേശി പുത്തന്‍ പുരയില്‍ ഇജാസ് ആണ് അറസ്റ്റിലായത്.

യുവതിയുടെ പരാതി പ്രകാരം കര്‍ണ്ണാടക പൊലീസ് ഓര്‍ക്കാട്ടേരിയിലെത്തി പ്രതിയെ അറസ്റ്റ്് ചെയ്യുകയായിരുന്നു. ഇജാസിന്റെ വിവാഹ ദിനമായ ഇന്നലെയാണ് അറസ്റ്റ്് നടന്നത്. വിവാഹ ദിനത്തില്‍ കര്‍ണ്ണാടക പൊലീസ് എത്തിയത് നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കി.

ടാക്‌സി ഡ്രൈവറായ ഇജാസ് വിവിധ കേന്ദ്രങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7117/orkatteri-native-arrested-for-molesting-karnataka-native)