---
title: "വടകരയില്‍ കെട്ടിടം തകര്‍ന്ന് ;  കൂള്‍ബാര്‍ ഉടമ പരിക്ക്"
english_title: "Building collapses in Vadakara; Coolbar owner injured"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7127/building-collapses-in-vadakara-coolbar-owner-injured"
published_at: "2021-10-25T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61767d35724d6_dameged building .jpg"
keywords: []
---

# വടകരയില്‍ കെട്ടിടം തകര്‍ന്ന് ;  കൂള്‍ബാര്‍ ഉടമ പരിക്ക്

> **Lead Summary:** **വടകര: **ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത കെട്ടിടം പൊളിക്കുന്നതിനിടെ അപകടം. ദേശീപാതയില്‍ ആശ ഹോസ്പിറ്റലിന് സമീപമാണ് അപകടമുണ്ടായത്.

## Article Content

**വടകര: **ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത കെട്ടിടം പൊളിക്കുന്നതിനിടെ അപകടം. ദേശീപാതയില്‍ ആശ ഹോസ്പിറ്റലിന് സമീപമാണ് അപകടമുണ്ടായത്.

കൂള്‍ബാര്‍ ഉടമ അജീഷിനാണ് പരിക്കേറ്റത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. അപകടം സാരമുളളതല്ല. കൈക്കാണ് പരിക്കേറ്റത്. പ്രവൃത്തി ദിനത്തിലെ പൊളിക്കലിനെതിരെ പ്രതിഷേധം.

പരിക്കേറ്റ ആളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കാതെയാണ് പൊളിക്കലെന്നും ആരോപണമുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7127/building-collapses-in-vadakara-coolbar-owner-injured)