---
title: "പ്രതിഷേധറാലി: കൈനാട്ടിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധറാലി സംഘടിപ്പിച്ചു"
english_title: "Protest rally: A protest rally was organized in Kainatti by the bonded laborers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/71343/protest-rally-a-protest-rally-was-organized-in-kainatti-by-the-bonded-laborers"
published_at: "2022-09-28T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6334250d927bc_vadakara.jpg"
keywords: []
---

# പ്രതിഷേധറാലി: കൈനാട്ടിയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധറാലി സംഘടിപ്പിച്ചു

> **Lead Summary:** **കൈനാട്ടി : **കേന്ദ്ര സർക്കാർ തൊഴിലുറപ്പ് മേഖലയിൽ ഏർപ്പെടുത്തിയ പുതിയ നയങ്ങൾക്കെതിരായി ചോറോട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ കൈ നാട്ടിയിൽ വമ്പിച്ച തൊഴിലാളി റാലിയും ഒപ്പുശേഖരണ സമർപണവും നടത്തി.

## Article Content

**കൈനാട്ടി : **കേന്ദ്ര സർക്കാർ തൊഴിലുറപ്പ് മേഖലയിൽ ഏർപ്പെടുത്തിയ പുതിയ നയങ്ങൾക്കെതിരായി ചോറോട് ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ കൈ നാട്ടിയിൽ വമ്പിച്ച തൊഴിലാളി റാലിയും ഒപ്പുശേഖരണ സമർപണവും നടത്തി.

സ്റ്റാസ്റ്റിംഗ് കമ്മറ്റി ചെയർമാൻ മധുസൂദനൻ സ്വാഗതവും വൈസ്.പ്രസിഡണ്ട് രേവതി പെരുവാണ്ടി അധ്യക്ഷതയും വഹിച്ചു.

പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ ഉദ്ഘാടനവും ഒപ്പുകൾ ഏറ്റുവാങ്ങുകയും ചെയ്തു . ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ പുഷ്പമഠത്തിൽ, മനീഷ് കുമാർ, അബൂബക്കർ ,പ്രസാദ് വിലങ്ങിൽ എന്നിവർ സംസാരിച്ചു. സജിഷ നന്ദി പറഞ്ഞു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/71343/protest-rally-a-protest-rally-was-organized-in-kainatti-by-the-bonded-laborers)