---
title: "സി എച്ച് സ്മരണ; കമ്മ്യൂണിസ്റ്റ് വിരുദ്ധത ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചു - അഡ്വ. കെ എൻ എ ഖാദർ"
english_title: "CH memory; The time has come to give up anti-communism - Adv. KNA Khader"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/71419/ch-memory-the-time-has-come-to-give-up-anti-communism-adv-kna-khader"
published_at: "2022-09-28T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63347f724adae_smarana.jpg"
keywords: []
---

# സി എച്ച് സ്മരണ; കമ്മ്യൂണിസ്റ്റ് വിരുദ്ധത ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചു - അഡ്വ. കെ എൻ എ ഖാദർ

> **Lead Summary:** **വടകര : **ആഗോള രാഷ്ട്രീയം കടുത്ത വലതുപക്ഷ വ്യതിയാനത്തിലേക്ക് ചായുന്ന വർത്തമാന കാലത്ത് രാജ്യം ഫാസിസ്റ്റ് ഭരണത്തിൽ നിന്നും മോചിപ്പിക്കേണ്ടതിൽ കടുത്ത കോൺഗ്രസ് വിരുദ്ധതയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞെന്നും അഡ്വ. കെ എൻ എ ഖാദർ പറഞ്ഞു.

## Article Content

**വടകര : **ആഗോള രാഷ്ട്രീയം കടുത്ത വലതുപക്ഷ വ്യതിയാനത്തിലേക്ക് ചായുന്ന വർത്തമാന കാലത്ത് രാജ്യം ഫാസിസ്റ്റ് ഭരണത്തിൽ നിന്നും മോചിപ്പിക്കേണ്ടതിൽ കടുത്ത കോൺഗ്രസ് വിരുദ്ധതയും കമ്മ്യൂണിസ്റ്റ് വിരുദ്ധതയും ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞെന്നും അഡ്വ. കെ എൻ എ ഖാദർ പറഞ്ഞു.

വടകര മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സി എച്ച് അനുസ്മരണ പരിപാടി കെ.എൻ.എ ഖാദർ എക്സ് എം എൽ എ ഉദ്ഘാടനം ചെയ്യുകയായിരുന്നു.

പ്രൊഫ. കെ കെ മഹമ്മൂദ് അദ്ധ്യക്ഷനായി. അഡ്വ. ഷിബു മീരാൻ, എം സി വടകര, എൻ പി അബ്ദുള്ള ഹാജി, വി കെ അസീസ്, വി ഫൈസൽ എന്നിവർ സംസാരിച്ചു. എം പി അബ്ദുൽ കരീം സ്വാഗതവും, പി.കെ.സി റഷീദ് നന്ദിയും പഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/71419/ch-memory-the-time-has-come-to-give-up-anti-communism-adv-kna-khader)