---
title: "വിവാഹ സുദിനത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍ പങ്കാളിയായി നവ ദമ്പതികള്‍"
english_title: "Newlyweds participate in palliative care on their wedding day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7143/newlyweds-participate-in-palliative-care-on-their-wedding-day"
published_at: "2021-10-25T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617694c1bdf95_prasad vilangil .jpg"
keywords: []
---

# വിവാഹ സുദിനത്തില്‍ പാലിയേറ്റീവ് പ്രവര്‍ത്തനത്തില്‍ പങ്കാളിയായി നവ ദമ്പതികള്‍

> **Lead Summary:** ചോറോട് : ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ രക്ഷ പാലിയേറ്റീവിന് വള്ളിക്കാട് വൈക്കിലശ്ശേരിയിലെ നവ ദമ്പതികള്‍.

## Article Content

ചോറോട് : ജീവ കാരുണ്യ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന ചോറോട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡിലെ രക്ഷ പാലിയേറ്റീവിന് വള്ളിക്കാട് വൈക്കിലശ്ശേരിയിലെ നവ ദമ്പതികള്‍.

വൈക്കിലിശ്ശേരി നവനീതം വീട്ടില്‍ എസ്. എ. ഗോപിനാഥ്, ഡി. എന്‍. പ്രസന്ന ദമ്പതികളുടെ മകന്‍ അഖില്‍ നാഥ്, നീമ എന്നിവരുടെ വിവാഹ ദിനത്തില്‍ പാലിയേറ്റീവ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെമ്പറുമായ പ്രസാദ് വിലങ്ങിലിനു സാമ്പത്തിക സഹായം ഏല്‍പിച്ചു.

വിവാഹം, കുട്ടികളുടെ പിറന്നാള്‍ , തുടങ്ങിയ മംഗള കര്‍മ്മങ്ങളുടെ ഭാഗമായി പ്രദേശവാസികള്‍ രക്ഷ പാലിയേറ്റീവ് സാമ്പത്തിക സഹായം നല്‍കാറുണ്ടെന്നും ഉദാരമതികളുടെ സഹായം പാലിയേറ്റീവ് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ ഏറെ സഹായകരമാണെന്നും വാര്‍ഡ് മെമ്പര്‍ പ്രസാദ് വിലങ്ങില്‍ പറഞ്ഞു. കണ്‍വീനര്‍ എന്‍. ടി. ഷാജി, വൈസ് പ്രസിഡന്റ് എം. ടി. കെ. സുരേന്ദ്രന്‍, ജിനചന്ദ്രന്‍, ജയകുമാര്‍. പി എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7143/newlyweds-participate-in-palliative-care-on-their-wedding-day)