---
title: "എന്‍ സി കനാലിന്റെ സംഭരണശേഷി  പ്രാദേശിക വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന് പരിഷത്ത്  "
english_title: "Storage capacity of NC Canal Parishad wants to utilize for local development"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7149/storage-capacity-of-nc-canal-parishad-wants-to-utilize-for-local-development"
published_at: "2021-10-25T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61769c00d66a4_mc canal chorode .jpg"
keywords: []
---

# എന്‍ സി കനാലിന്റെ സംഭരണശേഷി  പ്രാദേശിക വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന് പരിഷത്ത്  

> **Lead Summary:** ചോറോട് : നടക്കുതാഴചോറോട് കനാലിന്റെ ജലശേഷി വിശദമായ പഠനത്തിന് ശേഷം പ്രാദേശിക വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പരിസരവിഷയ സമിതി. വടകര മുനിസിപ്പാലിറ്റി, ചോറോട്,ഏറാമല പഞ്ചായത്തുകളിലൂടെ 10 കിലോമീറ്റര്‍ ദൂരം കുറുമ്പയില്‍ മുതല്‍ കനാല്‍ അവസാനിക്കുന്ന കൡയാംവെള്ളിവരെ പഠനസംഘത്തോടൊപ്പം ചെയര്‍മാന്‍ മണലില്‍ മോഹനനും കണ്‍വീനര്‍ വിജീഷ് പരിവരിയും എന്നിവര്‍ സന്ദര്‍ശിച്ചു.

## Article Content

ചോറോട് : നടക്കുതാഴചോറോട് കനാലിന്റെ ജലശേഷി വിശദമായ പഠനത്തിന് ശേഷം പ്രാദേശിക വികസനത്തിന് പ്രയോജനപ്പെടുത്തണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പരിസരവിഷയ സമിതി. വടകര മുനിസിപ്പാലിറ്റി, ചോറോട്,ഏറാമല പഞ്ചായത്തുകളിലൂടെ 10 കിലോമീറ്റര്‍ ദൂരം കുറുമ്പയില്‍ മുതല്‍ കനാല്‍ അവസാനിക്കുന്ന കൡയാംവെള്ളിവരെ പഠനസംഘത്തോടൊപ്പം ചെയര്‍മാന്‍ മണലില്‍ മോഹനനും കണ്‍വീനര്‍ വിജീഷ് പരിവരിയും എന്നിവര്‍ സന്ദര്‍ശിച്ചു.

ഇപ്പോള്‍ പെയ്യുന്ന മഴവെള്ളം പൂര്‍ണമായും മാഹി പുഴയിലേക്ക് ഒഴുകി പോവുകയാണ് . കനാലില്‍ ഏറ്റവും കുറഞ്ഞത് അഞ്ച് സ്ഥലങ്ങളിലെങ്കിലും ബന്ധാരകള്‍(വിസിബി) പോലുള്ള ചെക്ക് ഡാം പണിത് വെള്ളത്തെ തടഞ്ഞു നിര്‍ത്തി കൃഷിക്ക് ഉപയോഗിക്കുകയും ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്ത്കയും ചെയ്താല്‍ തൊഴിലധിഷ്ഠിത പ്രാദേശിക വികസനത്തിന് ഗുണം ചെയ്യും.

ജലസേചന വകുപ്പ് മുഖേന കരാര്‍ നല്‍കി ഇരുഭാഗങ്ങളിലും കോരിയിട്ട മണ്ണ് അടിയന്തിരമായി ഇത്തിരി ദൂരം മാറ്റിയിട്ടാല്‍ ഇതിന്റെ കരയിലൂടെയുള്ള സഞ്ചാരവും സുഗമമാക്കാന്‍ കഴിയും. അതിന് ബന്ധപ്പെട്ടവര്‍ നടപടികളടുക്കേണ്ടിയിരിക്കുന്നു. പ്രാദേശിക വികസനത്തിനായി ഇരുകരകളിലും ഓരോകിലോമീറ്റര്‍ ദൂരത്ത് താമസിക്കുന്നവരെ യോജിപ്പിച്ച് ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ജനകീയ സമിതികള്‍ രൂപീകരിച്ച് കനാലിലേക്ക് മാലിന്യം തള്ളുന്നത് തടയാനും, പാടശേഖര സമിതികളുടെയും കര്‍ഷക സംഘടനകളുടെയും സഹകരണത്തോടെ കാര്‍ഷിക വൃത്തി പ്രോത്സാഹിപ്പിക്കാനും പരിഷത്ത് മുന്‍കൈയെടുക്കും. പരിസരവിഷയ സമിതി ഭാരവാഹികള്‍ അറിയിച്ചു.

ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൂടാതെ സി. ഡബ്ലിയു .ആര്‍. ഡി. എമ്മിന്റെയും കാര്‍ഷിക ഗവേഷണ സ്ഥാപനങ്ങളുടെയും സഹായം തേടും. സന്ദര്‍ശന സംഘത്തില്‍ സയന്റിസ്റ്റ് ഇ.അബ്ദുല്‍ ഹമീദ് ,പരിഷത്ത് ജില്ലാ സെക്രട്ടറി എ. ശശിധരന്‍, എന്‍ജിനീയര്‍ മണലില്‍ മോഹനന്‍ ,കെ. രാജീവന്‍ ,പി .കെ. പ്രേമന്‍, ശ്രീശന്‍ കുനിയന്‍, അനില്‍കുമാര്‍. സി .വി, പ്രഭാകരന്‍ പി.കെ എന്നിവര്‍ പങ്കെടുത്തു.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7149/storage-capacity-of-nc-canal-parishad-wants-to-utilize-for-local-development)