---
title: "ബോർഡ് ഉണ്ട് മെല്ലെ പോകുക; കൈനാട്ടി ഓവർബ്രിഡ്ജിലെ ബോർഡ് അപകട ഭീഷണിയാകുന്നു"
english_title: "There is a board and go slowly; The board on the Kainatti overbridge is a menace"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/71587/there-is-a-board-and-go-slowly-the-board-on-the-kainatti-overbridge-is-a-menace"
published_at: "2022-09-29T16:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6335796918eb7_VADAKARA_KAYINATTI.jpg"
keywords: []
---

# ബോർഡ് ഉണ്ട് മെല്ലെ പോകുക; കൈനാട്ടി ഓവർബ്രിഡ്ജിലെ ബോർഡ് അപകട ഭീഷണിയാകുന്നു

> **Lead Summary:** **വടകര:** ദേശീയ പാതയിൽ നിന്ന് മുട്ടുങ്ങൽ പക്രം തളം സംസ്ഥാന പാതയിലേക്ക് കടക്കുന്ന കൈനാട്ടി ഓവർ ബ്രിഡ്ജിൽ അപകടകെണിയായി മുന്നറിയിപ്പ് ബോർഡ് . അപകട സാധ്യത മുന്നറിയിപ്പുള്ള ബോർഡാണ് താഴെ തകർന്ന് വീണ് അപകട ഭീഷണിയാവുന്നത്.

## Article Content

**വടകര:** ദേശീയ പാതയിൽ നിന്ന് മുട്ടുങ്ങൽ പക്രം തളം സംസ്ഥാന പാതയിലേക്ക് കടക്കുന്ന കൈനാട്ടി ഓവർ ബ്രിഡ്ജിൽ അപകടകെണിയായി മുന്നറിയിപ്പ് ബോർഡ് . അപകട സാധ്യത മുന്നറിയിപ്പുള്ള ബോർഡാണ് താഴെ തകർന്ന് വീണ് അപകട ഭീഷണിയാവുന്നത്.

ഇന്നലെ വൈകിട്ട് വടകര- തൊട്ടിൽപ്പാലം റൂട്ടിലോടുന്ന ബസ് വടകരയിലേക്ക് വരുന്നതിനിടയായിരുന്നു ബോർഡിൽ ഇടിച്ച് തകർന്നത്. ബസ് തട്ടിയ ഉടനെ ബോർഡ് ഇളകി താഴെ വീണു. അപകട സാധ്യതയുള്ള നിലയിലാണ് ഇപ്പോൾ ബോർഡിൻറെ നിൽപ്പ്.'

ഇരുചക്ര വാഹനങ്ങൾ ഇടതുവശത്തു കൂടി പോകുമ്പോൾ ബോർഡിൽ തട്ടി വീഴാനുള്ളവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ 100 കണക്കിന് വാഹനങ്ങൾ ആണ് കൈനാട്ടി ഓവർ ബ്രിഡ്ജ് വഴി പോകുന്നത്.

അപകടം സംഭവിച്ചിട്ട് 24 മണിക്കൂർ പിന്നിട്ടിട്ടും ഇതുവരെ ബോർഡ് പുനസ്ഥാപിക്കുവാനോ അല്ലെങ്കിൽ ബോർഡ് മാറ്റുവാനോ അധികൃതർ തയ്യാറായിട്ടില്ല.

വടകര താലൂക്കിൽ തന്നെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാന പാതയാണ് പക്രംതളം-മുട്ടുങ്ങൽ റോഡ്. വടകരയ്ക്ക് പോകുന്ന വാഹനങ്ങൾ പലപ്പോഴും നിശ്ചിത വേഗത്തിൽ കൂടുതലാണ് പാലത്തിൽ കൂടി ഉൾപ്പെടെ സഞ്ചരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/71587/there-is-a-board-and-go-slowly-the-board-on-the-kainatti-overbridge-is-a-menace)