---
title: "ഓപ്പറേഷൻ യെല്ലോ; അനർഹ റേഷൻ കാർഡുകൾ കണ്ടെത്തുന്നതിന് ഭക്ഷ്യവകുപ്പിൻ്റെ പരിശോധന"
english_title: "Operation Yellow; Inspection by Food Department to detect ineligible ration cards"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/71611/operation-yellow-inspection-by-food-department-to-detect-ineligible-ration-cards"
published_at: "2022-09-29T19:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63359f79b1d69_OPERETION_YELLOW.jpg"
keywords: []
---

# ഓപ്പറേഷൻ യെല്ലോ; അനർഹ റേഷൻ കാർഡുകൾ കണ്ടെത്തുന്നതിന് ഭക്ഷ്യവകുപ്പിൻ്റെ പരിശോധന

> **Lead Summary:** **വടകര: **ഭക്ഷ്യ -പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമുള്ള ഓപ്പറേഷൻ യെല്ലോ പരിപാടിയുടെ ഭാഗമായി വ്യാപക പരിശോധന.

## Article Content

**വടകര: **ഭക്ഷ്യ -പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമുള്ള ഓപ്പറേഷൻ യെല്ലോ പരിപാടിയുടെ ഭാഗമായി വ്യാപക പരിശോധന.

വടകര സപ്ലൈ ഓഫീസിൽ നിന്നും സപ്ലൈ ഓഫീസറും റേഷനിംഗ് ഇൻസ്പെക്ടർമാരും അടങ്ങുന്ന സ്പെഷ്യൽ സ്ക്വാഡാണ് റെയിഡിന് നേതൃത്വം നൽകിയത്. കരിമ്പന പാലം, കളരിയുള്ളതിൽ ക്ഷേത്രം, ജനതാറോഡ് എന്നിവിടങ്ങളിലെ നിരവധി വീടുകളിൽ അനർഹ കാർഡുകളെ സംബന്ധിച്ചുള്ള പരിശോധന നടത്തി.

പരിശോധനയിൽ അർഹതയില്ലാത്ത മൂന്ന് മുൻഗണന കാർഡുകളും ഒരു എ എ വൈ കാരും കണ്ടെത്തി. രണ്ടുദിവസത്തിനകം പിഴയടച്ച് കാർഡ് പൊതു വിഭാഗത്തിലേക്ക് മാറ്റാനുള്ള നോട്ടീസും നിര്‍ദ്ദേശവും നൽകി.

അനർഹകാർ ഡുകൾ കൈവശം വെച്ചിരിക്കുന്ന വർ കൂടുതൽ നിയമ നടപടികൾ ഒഴിവാക്കാനായി കാർഡുകൾ രണ്ടു ദിവസത്തിനകം ഓഫിസിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റേണ്ടതാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വീടുകൾ സന്ദർശിച്ചുള്ള പരിശോധനകൾ ഇനിയും തുടരും .

പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർ സജീവൻ ടി സി റേഷനിംഗ് ഇൻസ്പെക്ടർമാരായ ശ്രീധരൻ കെ കെ ,ബിനി ജി എസ് എന്നിവരും ജീവനക്കാരനായ ശ്രീജിത്ത്‌ കുമാർ കെ.പി യും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/71611/operation-yellow-inspection-by-food-department-to-detect-ineligible-ration-cards)