---
title: "ഹൈസ്‌കൂള്‍ അസിസ്റ്റന്റ്  (സംസ്‌കൃതം)  റാങ്ക് പട്ടിക റദ്ദാക്കി"
english_title: "High School Assistant (Sanskrit) Rank list canceled"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7162/high-school-assistant-sanskrit-rank-list-canceled"
published_at: "2021-10-25T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176af449fbe8_psc photo .jpg"
keywords: []
---

# ഹൈസ്‌കൂള്‍ അസിസ്റ്റന്റ്  (സംസ്‌കൃതം)  റാങ്ക് പട്ടിക റദ്ദാക്കി

> **Lead Summary:** **വടകര:** കോഴിക്കോട് ജില്ലയില്‍ പൊതു വിദ്യഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, സംസ്‌കൃതം (കാറ്റഗറി നം. 468/2013) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

## Article Content

**വടകര:** കോഴിക്കോട് ജില്ലയില്‍ പൊതു വിദ്യഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, സംസ്‌കൃതം (കാറ്റഗറി നം. 468/2013) തസ്തികയുടെ റാങ്ക് പട്ടിക റദ്ദായതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

** പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ കോഴ്‌സ് പ്രവേശനം **

വടകര: പ്രളയാനന്തര കേരളത്തിന്റെ പുനര്‍സൃഷ്ടിക്കായി ലോകബാങ്കിന്റെ ധനസഹായത്തോടെ യുവകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന പഞ്ചകര്‍മ്മ ടെക്‌നീഷ്യന്‍ കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം.

ആറ് മാസമാണ് പരിശീലന കാലാവധി. പ്ലസ്ടുവാണ് യോഗ്യത. കോഴിക്കോട് ജില്ലയിലെ 18നും 25നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്ക് ചേരാം. കുടുംബശ്രീ വഴി ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം ആണ് പദ്ധതി നടപ്പിലാക്കുന്നത്. പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.

പരിശീലനശേഷം വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ജെഎസ്എസ് ഒരുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. അപേക്ഷിക്കേണ്ട അവസാന തീയ്യതി നവംബര്‍ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446397624, 9020643160, 9746938700.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7162/high-school-assistant-sanskrit-rank-list-canceled)