---
title: "വടകരയില്‍ അപകട സൂചനാ  ബോര്‍ഡുകള്‍ സ്ഥാപിച്ചു"
english_title: "Danger sign boards have been set up in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7166/danger-sign-boards-have-been-set-up-in-vadakara"
published_at: "2021-10-25T19:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6176b6d4a740f_FIRE TEAM .jpg"
keywords: []
---

# വടകരയില്‍ അപകട സൂചനാ  ബോര്‍ഡുകള്‍ സ്ഥാപിച്ചു

> **Lead Summary:** വടകര: അഗ്‌നിരക്ഷാ വകുപ്പിന്റെ ജലാശയ അപകടങ്ങള്‍ ലഘൂകരിക്കുക എന്നതിന്റെ ഭാഗമായി വടകര അഗ്‌നിരക്ഷാ നിലയം സിവില്‍ ഡിഫെന്‍സ്, അപകട സാധ്യതയുള്ള സാന്‍ഡ് ബാങ്ക്‌സ്, ക്ഷേത്ര കുളങ്ങള്‍ മറ്റ് ജലാശയ അപകടങ്ങള്‍ ഉള്ള കുളങ്ങള്‍ എന്നിവടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.

## Article Content

വടകര: അഗ്‌നിരക്ഷാ വകുപ്പിന്റെ ജലാശയ അപകടങ്ങള്‍ ലഘൂകരിക്കുക എന്നതിന്റെ ഭാഗമായി വടകര അഗ്‌നിരക്ഷാ നിലയം സിവില്‍ ഡിഫെന്‍സ്, അപകട സാധ്യതയുള്ള സാന്‍ഡ് ബാങ്ക്‌സ്, ക്ഷേത്ര കുളങ്ങള്‍ മറ്റ് ജലാശയ അപകടങ്ങള്‍ ഉള്ള കുളങ്ങള്‍ എന്നിവടങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചു.

കൊളാവിപ്പാലം കോട്ട കടപ്പുറം അഴിമുഖത്ത് വിനോദ സഞ്ചാരത്തിന്റെ ഭാഗമായി 11 വയസ്സുള്ള ഒരു പെണ്‍ കുട്ടി മരണപ്പെട്ട സാഹചര്യത്തിലാണ് നടപടി. സ്റ്റേഷന്‍ ഓഫീസര്‍ കെ അരുണിന്റെ നേത്രത്വത്തില്‍ വടകര ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേറ്റിനിലെ ഉദ്യോഗസ്ഥര്‍ സ്ഥലം കൗണ്‍സിലര്‍ നാട്ടുകാര്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചിരുന്നു. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ . രാജീവന്‍ കെ. ടി യുടെ നേതൃത്വത്തില്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ . ജാഹിര്‍. എം, സഹീ ര്‍. പി.എം, ഹോംഗാര്‍ഡ് .രതീഷ് എന്നിവര്‍ ചേര്‍ന്ന് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7166/danger-sign-boards-have-been-set-up-in-vadakara)