---
title: "സന്ദേശ റാലി; മനുഷ്യരാഷിയുടെ സമാധാനത്തിനായി സന്ദേശ റാലി ഇന്ന് "
english_title: " Message rally for peace of mankind today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/71728/message-rally-for-peace-of-mankind-today"
published_at: "2022-09-30T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633690c77fdb0_santhesha_rali.jpg"
keywords: []
---

# സന്ദേശ റാലി; മനുഷ്യരാഷിയുടെ സമാധാനത്തിനായി സന്ദേശ റാലി ഇന്ന് 

> **Lead Summary:** **വടകര: **അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ 1452 ം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വടകരയിൽ ഇന്ന് സന്ദേശ റാലി സംഘടിപ്പിക്കുന്നു. ഒക്ടോബർ 7 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ നബിദിനം.

## Article Content

**വടകര: **അന്ത്യപ്രവാചകനായ മുഹമ്മദ് നബിയുടെ 1452 ം ജന്മദിനാഘോഷത്തിന്റെ ഭാഗമായി വടകരയിൽ ഇന്ന് സന്ദേശ റാലി സംഘടിപ്പിക്കുന്നു. ഒക്ടോബർ 7 വെള്ളിയാഴ്ചയാണ് ഈ വർഷത്തെ നബിദിനം.

അതിന്റെ പ്രചരണത്തിനു വേണ്ടിയാണ് കേരള മുസ്ലിം ജമാഅത്ത് വടകര സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റാലി. ഇന്ന് വൈകിട്ട് 4 മണിക്ക് താഴെയങ്ങാടിയിലെ അൽ ഇഹ്സാനിൽ നിന്നും ആരംഭിച്ച് (സിറാജുൽ ഹുദാ) വടകര പുതിയ ബസ് സ്റ്റാൻഡിൽ സമാപിക്കും.

എഡി 570 ഓഗസ്റ്റ് 29 ആം തീയതിയാണ് മുഹമ്മദ് നബിയുടെ ജനനം. ഹിജ്റ വർഷം റബീഉൽ അവ്വൽ 12 എന്ന് അറബിക് കലണ്ടർ പ്രകാരം ചരിത്രത്തിൽ രേഖപ്പെടുത്തുന്നു.

റാലിയിൽ കേരള മുസ്ലിം ജമാഅത്തിൽപെട്ട പ്രവർത്തകർക്ക് പുറമേ പ്രവാചക സ്നേഹികളായ മുഴുവൻ വിശ്വാസികളുടെയും സാന്നിധ്യമുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/71728/message-rally-for-peace-of-mankind-today)