---
title: "ആവശ്യം ശക്തം; കോളേജ് കവാടത്തിൽ ഹെൽപ്പ് ഡെസ്ക് വേണം "
english_title: "Demand is strong; There should be a help desk at the college gate"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/71958/demand-is-strong-there-should-be-a-help-desk-at-the-college-gate"
published_at: "2022-10-01T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6338249ace916_madappalli_college.jpg"
keywords: []
---

# ആവശ്യം ശക്തം; കോളേജ് കവാടത്തിൽ ഹെൽപ്പ് ഡെസ്ക് വേണം 

> **Lead Summary:** **മടപ്പള്ളി: **ഗവ.കോളേജ് കവാടത്തിൽ അഡ്മിഷൻ സമയത്ത് ഹെൽപ്പ് ഡെസ്ക് വേണമെന്ന ആവിശ്യം ശക്തമാകുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള കേരളത്തിൽ തന്നെ ആദ്യ കോളജുകളിൽ ഒന്നായ മടപ്പള്ളി ഗവൺമെന്റ് കോളേജിൽ പഠിക്കുക എന്നുള്ളത് വടകര താലൂക്കിലെയും മറ്റു പ്രദേശങ്ങളിലെയും വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു ജീവിതാഭിലാഷമാണ്.

## Article Content

**മടപ്പള്ളി: **ഗവ.കോളേജ് കവാടത്തിൽ അഡ്മിഷൻ സമയത്ത് ഹെൽപ്പ് ഡെസ്ക് വേണമെന്ന ആവിശ്യം ശക്തമാകുന്നു. പതിറ്റാണ്ടുകൾ പഴക്കമുള്ള കേരളത്തിൽ തന്നെ ആദ്യ കോളജുകളിൽ ഒന്നായ മടപ്പള്ളി ഗവൺമെന്റ് കോളേജിൽ പഠിക്കുക എന്നുള്ളത് വടകര താലൂക്കിലെയും മറ്റു പ്രദേശങ്ങളിലെയും വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഒരു ജീവിതാഭിലാഷമാണ്.

ഒരുകാലത്ത് പ്രീഡിഗ്രി മുതലായിരുന്നു മടപ്പള്ളി കോളേജിന്റെ പഠനാരംഭം. പിന്നീട് പ്രീഡിഗ്രി മാറി പ്ലസ് ടു ഹയർസെക്കൻഡറി എന്ന രീതിയിലേക്ക് മാറിയതോടുകൂടി കോളേജിൽ ഡിഗ്രി മുതലാണ് ഇപ്പോൾ പഠനം ആരംഭിക്കുന്നത്. ഹയർസെക്കൻഡറിക്ക് ശേഷം വരുന്ന വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം കോളേജ് ഒരു സീമയാണ്.

ആദ്യമായി കോളേജിലേക്ക് അഡ്മിഷൻ ആവശ്യാർത്ഥം വരുന്ന വിദ്യാർത്ഥകൾക്ക് വരാനുള്ള ഭയമുണ്ടാകും. നാളിതുവരെ സ്കൂൾ പഠനത്തിൽ ജീവിതം കഴിഞ്ഞ ഒരു വിദ്യാർത്ഥിക്ക് കോളേജ് എന്നത് ഒരു അതിർവരമ്പാണ്.

അത് മാറ്റിയെടുക്കുവാനായി കോളേജിൽ കവാടത്തിൽ തന്നെ ഹെൽപ്പ് ഡെസ്ക് വേണമെന്നതാണ് രക്ഷിതാക്കളുടെയും പ്ലസ് ടു വിദ്യാർത്ഥികളുടെയും ആവശ്യം. കാലങ്ങളായുള്ള ഈ ഒരു ആവശ്യത്തിന് കോളേജ് അധികൃതരും കോളേജ് യൂണിയൻ അംഗങ്ങൾ മുഖവിലക്കെടുക്കും എന്നാണ് പ്രതീക്ഷ.

മാത്രമല്ല കോളേജ് കവാടത്തിനുള്ളിലേക്ക് അന്യവാഹനങ്ങൾക്ക് പ്രവേശനം നിഷേധിച്ചതും അഡ്മിഷന് വരാനുള്ള വിദ്യാർത്ഥികളെ ഭയപ്പാടിലാക്കുന്നു. ഇത്തരത്തിൽ കോളേജ് പഠനം സാധ്യമാകാതെ വഴുതിപ്പോകുന്ന നിരവധി വിദ്യാർത്ഥികളും ഉണ്ട് നാട്ടിൽ.

അതുകൊണ്ടുതന്നെ കോളേജിലേക്ക് സംശയത്തിനും മറ്റു അഡ്മിഷൻ പരമായ കാര്യങ്ങൾക്കും വരുന്നവരെ സഹായിക്കുവാൻ ആയി കോളേജ് കവാടത്തിൽ ഹെൽപ്പ് ഡെസ്ക് വേണമെന്നതാണ് പൊതുവേയുള്ള ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/71958/demand-is-strong-there-should-be-a-help-desk-at-the-college-gate)