---
title: "നവ്യാനുഭവവുമായി; മടപ്പള്ളി ഗവ.ഗേൾസിൽ ബോധവൽക്കരണ ക്ലാസ്"
english_title: "With the new experience; Awareness Class at Madapally Govt Girls"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72096/with-the-new-experience-awareness-class-at-madapally-govt-girls"
published_at: "2022-10-02T12:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633937294d83c_awarness_class.jpg"
keywords: []
---

# നവ്യാനുഭവവുമായി; മടപ്പള്ളി ഗവ.ഗേൾസിൽ ബോധവൽക്കരണ ക്ലാസ്

> **Lead Summary:** ** മടപ്പള്ളി: **വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മടപ്പള്ളി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പരിപാടി. എസ്പിസി കേഡറ്റുകൾക്കായി നടന്ന നിയമ ബോധവൽക്കരണ പരിപാടി ചോമ്പാല പൊലീസ് അഡീഷണൽ സബ് ഇൻസ്പെക്ടർ എൻ കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു.

## Article Content

** മടപ്പള്ളി: **വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മടപ്പള്ളി ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലായിരുന്നു പരിപാടി. എസ്പിസി കേഡറ്റുകൾക്കായി നടന്ന നിയമ ബോധവൽക്കരണ പരിപാടി ചോമ്പാല പൊലീസ് അഡീഷണൽ സബ് ഇൻസ്പെക്ടർ എൻ കെ വാസുദേവൻ ഉദ്ഘാടനം ചെയ്തു.

ഒരു വ്യവസ്ഥാപിത സമൂഹത്തിൻറെ നിലനിൽപ്പിനായി കൊണ്ടുവരുന്ന ചില നിയന്ത്രണങ്ങൾക്കാണ് നിയമം എന്ന് പറയുന്നതെന്നും, അതുകൊണ്ടുതന്നെ നിയമം പാലിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണ്, എന്ന് അദ്ദേഹം പറഞ്ഞു.

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് ഉദ്ഘാടനം വടകര കോസ്റ്റൽ പി എസ് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ വി.വി സജീവൻ നിർവ്വഹിച്ചു. ബോധവൽക്കരണ ക്ലാസ് വളരെ ആശ്ചര്യം നിറഞ്ഞതും ആവേശകരവും ആയിരുന്നു.

ഒരു സ്റ്റുഡന്റ് കേഡറ്റിന് എങ്ങനെ ലഹരി വസ്തുവുമായി വരുന്ന മനുഷ്യനെ നേരിടാം എന്ന് അദ്ദേഹം ഡെമോയിലൂടെ കാണിച്ചു കൊടുത്തു.

ആരെങ്കിലും ലഹരി വസ്തുവുമായി സ്കൂൾ പരിസരത്തോ മറ്റോ ശ്രദ്ധയിൽപ്പെട്ടാൽ അദ്ദേഹത്തെ കയ്യാമം ചെയ്തു പിടിച്ച് എക്സൈസിനെ ഏൽപ്പിക്കണമെന്നതാണ് ഇതിലൂടെ അർത്ഥമാക്കിയത്.

ചടങ്ങിൽ നൂറുകണക്കിന് സ്റ്റുഡൻറ് പൊലീസ് കേഡറ്റുകളുടെയും, വിദ്യാർത്ഥികളുടെയും മുന്നിൽവെച്ച് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിയാണ് പിരിഞ്ഞത്. ചടങ്ങിൽ മടപ്പള്ളി ഗേൾസ് അധ്യാപകരായ അനിത,രാജു, വിജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72096/with-the-new-experience-awareness-class-at-madapally-govt-girls)