---
title: "സംവരണത്തിൽ സ്വാഗതം; വടകരയിൽ കാഴ്ച പരിമിതരുടെ സംസ്ഥാനസംഗമം "
english_title: "Welcome to reservation; State meet of the visually impaired in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7215/welcome-to-reservation-state-meet-of-the-visually-impaired-in-vadakara"
published_at: "2021-10-26T08:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61776bde55c12_savaranam.jpg"
keywords: []
---

# സംവരണത്തിൽ സ്വാഗതം; വടകരയിൽ കാഴ്ച പരിമിതരുടെ സംസ്ഥാനസംഗമം 

> **Lead Summary:** **വടകര:** കാഴ്ചപരിമിതർക്ക് എയ്ഡഡ് സ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഏറെ സ്വാഗതാർഹമാണെന്നും ഈ വിധി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും ഐ.എസ്.എം.റി വാർഡ് ഫൗണ്ടേഷൻ വടകരയിൽ സംഘടിപ്പിച്ച കാഴ്ച പരിമിതരുടെ സംസ്ഥാനസംഗമം ആവശ്യപ്പെട്ടു.

## Article Content

**വടകര:** കാഴ്ചപരിമിതർക്ക് എയ്ഡഡ് സ്ഥാപനങ്ങളിൽ സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ഏറെ സ്വാഗതാർഹമാണെന്നും ഈ വിധി എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നും ഐ.എസ്.എം.റി വാർഡ് ഫൗണ്ടേഷൻ വടകരയിൽ സംഘടിപ്പിച്ച കാഴ്ച പരിമിതരുടെ സംസ്ഥാനസംഗമം ആവശ്യപ്പെട്ടു.

തുറമുഖ പുരാവസ്തുവകുപ്പുമന്ത്രി അഹമദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു . കെ.എൻ.എം. ജില്ലാ വൈസ് പ്രസിഡന്റ് ടി.പി. മൊയ്തു വടകര അധ്യക്ഷത വഹിച്ചു.

കാഴ്ചപരിമിതർക്കായി ഐ.എസ്.എം. റിവാർഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച അഖിലകേരള ഖുർആൻ വിജ്ഞാന പരീക്ഷാ ജേതാക്കൾക്കും നീറ്റ് പരീക്ഷയിലെ ഉന്നതവിജയി ടി.പി. ഫസ്‌നക്കുമുള്ള അവാർഡുകളും മന്ത്രി വിതരണം ചെയ്തു.

ഹനീഫ് കായക്കൊടി, ഹംസ ജൈസൽ, ടി.കെ.അബ്ദുശുക്കൂർ, എ.അസ്ഗറലി, എൻ.കെ.എം. സകരിയ്യ, സലാം കല്ലേരി, പി.കെ. ഫൈസൽ, ശുഐബ് പറമ്പിൽപ്പീടിക, തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7215/welcome-to-reservation-state-meet-of-the-visually-impaired-in-vadakara)