---
title: "കണ്ണിന് പരിക്ക്; അമിതവേഗത ചോദ്യം ചെയ്ത നേതാവിനെ ആക്രമിച്ചതായി പരാതി"
english_title: "Complaint that the leader who questioned the speeding was attacked"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72168/complaint-that-the-leader-who-questioned-the-speeding-was-attacked"
published_at: "2022-10-02T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6339a7487041d_attack.jpg"
keywords: []
---

# കണ്ണിന് പരിക്ക്; അമിതവേഗത ചോദ്യം ചെയ്ത നേതാവിനെ ആക്രമിച്ചതായി പരാതി

> **Lead Summary:** **വടകര: **അമിതവേഗത ചോദ്യം ചെയ്ത ലീഗ് നേതാവിന് ആക്രമത്തിൽ കണ്ണിന് പരിക്കെന്ന് പരാതി. വടകര മണ്ഡലം സെക്രട്ടറി ഷംസുദ്ദീൻ കൈനാട്ടിയാണ് ആക്രമിക്കപ്പെട്ടത്.

## Article Content

**വടകര: **അമിതവേഗത ചോദ്യം ചെയ്ത ലീഗ് നേതാവിന് ആക്രമത്തിൽ കണ്ണിന് പരിക്കെന്ന് പരാതി. വടകര മണ്ഡലം സെക്രട്ടറി ഷംസുദ്ദീൻ കൈനാട്ടിയാണ് ആക്രമിക്കപ്പെട്ടത്.

ഇദ്ദേഹം കുടുംബവും യാത്ര ചെയ്തിരുന്ന ഓട്ടോറിക്ഷക്ക് നേരെ അമിതവേഗത്തിൽ ബൈക്ക് വരികയും ഓട്ടോറിക്ഷ ഓവുചാലിലേക്ക് ചെരിയുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമം നടന്നത്.

തന്റെ വീട്ടുപരിസരത്തു നിന്നും ഓട്ടോയിൽ കുറച്ചു ദൂരം പിന്നിട്ടപ്പോഴാണ് സംഭവം. ഇത് ചോദ്യം ചെയ്തതിനാണ് ഷംസുദ്ദീൻ കൈനാട്ടി ആക്രമിക്കപ്പെട്ടത്.

കണ്ണിനു പരിക്കുപറ്റി ഷംസുദ്ദീൻ വടകര സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. അക്രമം സംബന്ധിച്ച് വടകര പൊലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72168/complaint-that-the-leader-who-questioned-the-speeding-was-attacked)