---
title: "ലഹരി വിരുദ്ധ സൈക്കിൾ റാലി; ഗാന്ധിജയന്തി ദിനത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു "
english_title: "An anti-drug cycle rally was organized on Gandhi Jayanti"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72174/an-anti-drug-cycle-rally-was-organized-on-gandhi-jayanti"
published_at: "2022-10-02T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6339a3680d77e_cycle_rali.jpg"
keywords: []
---

# ലഹരി വിരുദ്ധ സൈക്കിൾ റാലി; ഗാന്ധിജയന്തി ദിനത്തിൽ ലഹരി വിരുദ്ധ സൈക്കിൾ റാലി സംഘടിപ്പിച്ചു 

> **Lead Summary:** **വില്യാപ്പള്ളി:** പൊന്മേരി പറമ്പിൽ അനശ്വര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഗാന്ധി സന്ദേശയാത്രയും ലഹരി വിരുദ്ധ സൈക്കിൾ റാലിയും നടത്തി. കച്ചേരിപ്പറമ്പിൽ കെഎം ഭരതൻ ഫ്ലാഗ് ഓഫ് ചെയ്തു.

## Article Content

**വില്യാപ്പള്ളി:** പൊന്മേരി പറമ്പിൽ അനശ്വര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഗാന്ധി സന്ദേശയാത്രയും ലഹരി വിരുദ്ധ സൈക്കിൾ റാലിയും നടത്തി. കച്ചേരിപ്പറമ്പിൽ കെഎം ഭരതൻ ഫ്ലാഗ് ഓഫ് ചെയ്തു.

റാലി വടകര സാൻഡ് ബാങ്ക്സിൽ സമാപിച്ചു. സമാപന പരിപാടി തീരദേശ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അഹമ്മദ് ഉദ്ഘാടനം ചെയ്തു.

സിജീഷ് വി.പി. അധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജീവൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ശ്രീജേഷ്.കെ, സുകുമാരൻ വി.പി, നജ്ന അനീഷ് എന്നിവർ സംസാരിച്ചു. പി.വി. സുരേന്ദ്രൻ സ്വാഗതവും ദിനേശൻ രയരോത്ത് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72174/an-anti-drug-cycle-rally-was-organized-on-gandhi-jayanti)