---
title: "ശുചിത്വ സുന്ദരം; അഴിയൂർ 16ാം വാർഡിൽ ശുചിത്വ ദിനം ആചരിച്ചു"
english_title: "Azhiyur 16th Ward observed cleanliness day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72179/azhiyur-16th-ward-observed-cleanliness-day"
published_at: "2022-10-02T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6339a84b1eb49_azhiyoor.jpg"
keywords: []
---

# ശുചിത്വ സുന്ദരം; അഴിയൂർ 16ാം വാർഡിൽ ശുചിത്വ ദിനം ആചരിച്ചു

> **Lead Summary:** **അഴിയൂർ:** ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സ്വച്ഛത ഹി സേവ ക്യാമ്പയിനോടനുബന്ധിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് 16ാം വാർഡിൽ ശുചിത്വ ദിനം ആചരിച്ചു.

## Article Content

**അഴിയൂർ:** ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ സ്വച്ഛത ഹി സേവ ക്യാമ്പയിനോടനുബന്ധിച്ച് അഴിയൂർ ഗ്രാമപഞ്ചായത്ത് 16ാം വാർഡിൽ ശുചിത്വ ദിനം ആചരിച്ചു.

തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിത കർമ്മ സേനാംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ചേർന്നായിരുന്നു വാർഡിലെ അണ്ടികമ്പനി റോഡ്, എരിക്കിൽ ബീച്ച് എന്നിവിടങ്ങളിൽ ശുചീകരണം നടത്തിയത്.

ശുചിത്വ ദിനം വാർഡ് മെമ്പർ സലിം പുനത്തിൽ ഉദ്ഘാടനം ചെയ്തു. ഹരിത കർമ്മ സേന പഞ്ചായത്ത് കോർഡിനേറ്റർ ഷിനി എ അധ്യക്ഷത വഹിച്ചു.

സിഡിഎസ് അംഗം അശ്വതി ഇ.സി, ആശ വർക്കർ ബേബി പി.വി,തൊഴിലുറപ്പ് മേറ്റുമാരായ സരിത സുരേഷ്, ശുഭ ധനേഷ്, വിവിഷ നാലകത്ത്, ഹരിത കർമ്മ സേന വാർഡ് അംഗങ്ങളായ ബിന്ദു പി.വി, സുമ എന്നിവരും തൊഴിലുറപ്പ് തൊഴിലാളികളും നേതൃത്വം നൽകി. ശുചീകരണം നടത്തിയ സ്ഥലങ്ങളിൽ ഹരിത കർമ്മസേന അംഗങ്ങൾ വിവിധതരം ചെടികൾ നട്ട് ഹരിതാഭമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72179/azhiyur-16th-ward-observed-cleanliness-day)