---
title: "ഫ്യൂസ് ഊരിയത് ശരിയല്ല; എം എൽഎ വൈദ്യുതി മന്ത്രിയെ അറിയിച്ചു"
english_title: "Power connection at Mini Civil Station disconnected."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72289/power-connection-at-mini-civil-station-disconnected"
published_at: "2022-10-03T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633a9f67d386f_kseb.jpg"
keywords: []
---

# ഫ്യൂസ് ഊരിയത് ശരിയല്ല; എം എൽഎ വൈദ്യുതി മന്ത്രിയെ അറിയിച്ചു

> **Lead Summary:** ** വടകര: **മിനി സിവിൽ സ്റ്റേഷനിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. വിഷയം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെയും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറെയും രേഖാമൂലം അറിയിച്ചതായി കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ.

## Article Content

** വടകര: **മിനി സിവിൽ സ്റ്റേഷനിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചു. വിഷയം വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയെയും പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറെയും രേഖാമൂലം അറിയിച്ചതായി കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ.

കുറ്റ്യാടി ,നാദാപുരം, വടകര നിയോജകമണ്ഡലങ്ങളിലെ ആയിരക്കണക്കിന് ജനങ്ങൾ ആശ്രയിക്കുന്ന ഈ കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത് വിവിധ ആവശ്യങ്ങൾക്കായി വരുന്ന ജനങ്ങളെയും ഉദ്യോഗസ്ഥരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

പ്രവർത്തി സമയത്ത് പല ഓഫീസുകളിലും വെളിച്ചമില്ലാത്ത അവസ്ഥയുണ്ട്. ഈ പ്രശ്നത്തിൽ അടിയന്തരമായി ഇടപെട്ട് വൈദ്യുതി കണക്ഷൻ പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രിയോട് എം.എൽ എ അഭ്യർത്ഥിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72289/power-connection-at-mini-civil-station-disconnected)