---
title: "റാങ്ക് ജേതാവിനെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു"
english_title: "Youth Congress felicitated the rank winner"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72313/youth-congress-felicitated-the-rank-winner"
published_at: "2022-10-03T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633abb061b30e_gayathri_bs.jpg"
keywords: []
---

# റാങ്ക് ജേതാവിനെ യൂത്ത് കോൺഗ്രസ് അനുമോദിച്ചു

> **Lead Summary:** **വടകര :** കേരള യൂണിവേഴ്സിറ്റി ഓഫ്‌ ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ ഈ വർഷത്തെ പി ജി - എം എസ് സി മറൈൻ കെമിസ്ട്രി വിഷയത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഗായത്രി ബി എസിനെ യൂത്ത് കോൺഗ്രസ്സ് കോട്ടപ്പള്ളി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

## Article Content

**വടകര :** കേരള യൂണിവേഴ്സിറ്റി ഓഫ്‌ ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിൽ ഈ വർഷത്തെ പി ജി - എം എസ് സി മറൈൻ കെമിസ്ട്രി വിഷയത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഗായത്രി ബി എസിനെ യൂത്ത് കോൺഗ്രസ്സ് കോട്ടപ്പള്ളി ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

ഉപഹാരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന നിർവ്വാഹക സമിതി അംഗം ബവിത്ത് മലോൽ കൈമാറി .  മണ്ഡലം പ്രസിഡണ്ട് ധനേഷ് വള്ളിൽ , സുരേഷ് ബാബു , മണക്കുനി ഷിബിൻലാൽ , പി പി വൈശാഖ് കയ്യാല ,സി കെ അശ്വിൻ ,സുരേന്ദ്രൻ കെ പി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72313/youth-congress-felicitated-the-rank-winner)