---
title: "നേരിൻ്റെ ഹരിയാലി; ഹരിതകർമ്മസേനാംഗങ്ങൾക്ക് ലഭിച്ചത് മാലിന്യങ്ങൾക്കിടയിൽ നോട്ടുകെട്ടുകൾ "
english_title: " Green activists found bundles of currency notes among the garbage"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72342/green-activists-found-bundles-of-currency-notes-among-the-garbage"
published_at: "2022-10-03T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ae1184b69f_harithakarmmasena.jpg"
keywords: []
---

# നേരിൻ്റെ ഹരിയാലി; ഹരിതകർമ്മസേനാംഗങ്ങൾക്ക് ലഭിച്ചത് മാലിന്യങ്ങൾക്കിടയിൽ നോട്ടുകെട്ടുകൾ 

> **Lead Summary:** ** വടകര:** നഗരസഭയിലെ ഹരിയാലി ഹരിത കർമ്മസേനാംഗങ്ങൾക്ക് വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച അജൈവ പാഴ്‌വസ്തുക്കളിൽ നിന്ന് ഇന്ന് ലഭിച്ചത് നോട്ട് കെട്ടാണ്.

## Article Content

** വടകര:** നഗരസഭയിലെ ഹരിയാലി ഹരിത കർമ്മസേനാംഗങ്ങൾക്ക് വീടുകളിൽ നിന്നും കച്ചവട സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച അജൈവ പാഴ്‌വസ്തുക്കളിൽ നിന്ന് ഇന്ന് ലഭിച്ചത് നോട്ട് കെട്ടാണ്.

കള്ളനോട്ടുകൾ അല്ല എന്ന് ബോധ്യമായതിൻ്റെ അടിസ്ഥാനത്തിൽ നാരായണ നഗരത്തിൽ ഉള്ള മെട്ടീരിയൽ റിക്കവറി ഫെസിലിറ്റി സെൻ്ററിൽ ഇത് സൂക്ഷിച്ചിരിക്കുകയാണ്.

ഉഷ.പി.കെ, ജിഷ. കെ. പി, രേഖാവതി. പി .എൻ, ശ്രീജ . ടി .കെ, ഷീ ന. എം. സി, സതി. ടി. ടി എന്നിങ്ങനെ ഉള്ള ഹരിതകർമ്മ സേനാംഗങ്ങൾ അജൈവ പാഴ്‌വസ്തുക്കൾ തരംതിരിക്കുന്നതിനിടയിലാണ് ഈ കെട്ട് കിട്ടിയിരിക്കുന്നത് .

രൂപ അവിടെത്തന്നെ സൂക്ഷിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ആളുകൾ തെളിവ് സഹിതം ഹരിയാലിയെ സമീപിച്ചാൽ അത് തിരികെ നൽകുന്നതായിരിക്കുമെന്ന് കോഓർഡിനേറ്റർ മണലിൽ മോഹനൻ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72342/green-activists-found-bundles-of-currency-notes-among-the-garbage)