അഴിയൂർ ബഡ്സ് സ്‌കൂളിന് സ്വന്തം കെട്ടിടത്തിനും ഭൂമിക്കുമായി സർക്കാരിൽ സമ്മർദ്ദം ചെലുത്തും; കെ.കെ.രമ എം.എൽ.എ

അഴിയൂർ ബഡ്സ് സ്‌കൂളിന് സ്വന്തം കെട്ടിടത്തിനും ഭൂമിക്കുമായി സർക്കാരിൽ സമ്മർദ്ദം ചെലുത്തും; കെ.കെ.രമ എം.എൽ.എ
Oct 3, 2022 07:08 PM | By Susmitha Surendran

വടകര: അഴിയൂർ പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾക്കായുള്ള ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിനായി സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ സർക്കാർതലത്തിൽ ഇടപെടൽ നടത്തുമെന്ന് കെ.കെ.രമ എം.എൽ.എ.

അഴിയൂർ ജി.എം.ജെ.ബി സ്‌കൂളിന് സമീപമുള്ള ബി.ആർ.സി ബിൽഡിംഗ് പ്രവർത്തിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.എൽ.എ.

കഴിഞ്ഞ 23 വർഷത്തോളമായി അഴിയൂരിൽ പ്രവർത്തിച്ചു വരുന്ന ബഡ്സ് സ്‌കൂൾ ഇപ്പോഴും രജിസ്‌ട്രേഷൻപോലും പൂർത്തിയാകാതെ അവഗണ നേരിടുകയാണ്. 15 മുതൽ 45 വയസ്സുവരെ വരെ പ്രായമുള്ള നാൽപതോളം ഭിന്നശേഷിക്കാരായ കുട്ടികൾ ഇപ്പോൾ ഇവിടെയുണ്ട്.

കൂടുതൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്രയമാകേണ്ട സ്ഥാപനം സ്വന്തമായി കെട്ടിടമില്ലാത്തതിനാലും,അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്താലും ഭീഷണി നേരിടുകയാണ്. പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സിലും, പഞ്ചായത്തു വൃദ്ധ സദനത്തിലുമെല്ലാം മാറി മാറി പ്രവർത്തിച്ചു വന്ന സ്‌കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത് ബി.ആർ.സി യുടെ നിയന്ത്രണത്തിലുള്ള കെട്ടിടത്തിലാണ്.

കാലപ്പഴക്കത്താൽ അറ്റകുറ്റ പണികൾ പൂർത്തീകരിക്കാതെ ഫിറ്റ്‌നസ് നൽകാൻ കഴിയാത്തതിനാൽ ഇപ്പോൾ ഈ കെട്ടിടത്തിലും സ്‌കൂളിന് പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്. അതിനാൽ വിദ്യാഭ്യാസ വകുപ്പുമായി ഇടപെട്ട് ബി.ആർ.സി കെട്ടിടത്തോട് ചേർന്ന് കിടക്കുന്ന സ്ഥലം ബഡ്സ് സ്‌കൂളിന് ലഭ്യമാക്കാനായി ശ്രമിക്കുമെന്നും കുട്ടികൾക്ക് തൊഴിൽ പരിശീലനമുൾപ്പെടെയുള്ള ആധുനിക സൗകര്യത്തോടുകൂടിയ ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾക്ക് മുൻകൈ എടുക്കുമെന്നും എം.എൽ.എ വ്യക്താമാക്കി.

പിടിഎ പ്രസിഡന്റ് മുഹമ്മദ്, പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, വൈസ് പ്രസിഡന്റ് ശശിധരൻ തോട്ടത്തിൽ, കെ.ലീല, അനിഷ ആനന്ദസദനം, സാലിം പുനത്തിൽ, സാജിത് നെല്ലോളി, സെക്രട്ടറി ഇ.അരുൺകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.

Azhiyur Buds l will pressurize the government for its own building and land for the school; KK Rama MLA

Next TV

Related Stories
#Distribution |പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടു മുതല്‍

Apr 24, 2024 05:35 PM

#Distribution |പോളിങ് സാമഗ്രികളുടെ വിതരണം നാളെ രാവിലെ എട്ടു മുതല്‍

ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം നാളെ രാവിലെ എട്ടു മുതല്‍ ജില്ലയില്‍ പ്രത്യേകം...

Read More >>
#loksabhaelection2024 | വടകരയിൽ കലാശകൊട്ട് ആവേശം തീർത്ത് കർഷക സമര പോരാളി

Apr 24, 2024 05:14 PM

#loksabhaelection2024 | വടകരയിൽ കലാശകൊട്ട് ആവേശം തീർത്ത് കർഷക സമര പോരാളി

സംഘർഷ സാധ്യത കണക്കിലെടുത്താണ് വ്യത്യസ്ത സ്ഥലങ്ങളിൽ കാലാശക്കൊട്ട് നടത്താൻ നിർദേശം...

Read More >>
#loksabhaelection2024 | ആവേശക്കടലിരമ്പം; പരസ്യ പ്രചാരണം അവസാന മണിക്കൂറിലേക്ക്

Apr 24, 2024 05:00 PM

#loksabhaelection2024 | ആവേശക്കടലിരമ്പം; പരസ്യ പ്രചാരണം അവസാന മണിക്കൂറിലേക്ക്

വടകരയിൽ മൂന്ന് മുന്നണികൾക്കും മൂന്ന് സ്ഥലം...

Read More >>
#electionsong|കടത്തനാടൻ ചരിത്രം തൊട്ടുണർത്തുന്ന തെരഞ്ഞെടുപ്പ് ഗാനം

Apr 24, 2024 12:51 PM

#electionsong|കടത്തനാടൻ ചരിത്രം തൊട്ടുണർത്തുന്ന തെരഞ്ഞെടുപ്പ് ഗാനം

മാനവ സൗഹർദം വിളിച്ചോതുന്നതാണ് തെരഞ്ഞെടുപ്പ്...

Read More >>
 #KKShailaja|തനിക്കെതിരെയുള്ള ആരോപണം, ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ - കെ.കെ ശൈലജ

Apr 24, 2024 12:08 PM

#KKShailaja|തനിക്കെതിരെയുള്ള ആരോപണം, ന്യൂനപക്ഷത്തെ തെറ്റിദ്ധരിപ്പിക്കാൻ - കെ.കെ ശൈലജ

തൻ്റെ പ്രവർത്തനം എന്താണെന്ന് ആ വിഭാഗത്തിന് നന്നായി...

Read More >>
#cmhospital|കാരുണ്യ തണൽ:  വയോജനങ്ങൾക്ക് സൗജന്യ  മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

Apr 24, 2024 11:15 AM

#cmhospital|കാരുണ്യ തണൽ: വയോജനങ്ങൾക്ക് സൗജന്യ മെഡിക്കൽ ചികിത്സ ക്യാമ്പുമായി സി എം ഹോസ്പിറ്റൽ

ഈ കാലയളവിൽ ലാബ് ടെസ്റ്റുകൾക്ക് 20 ശതമാനം ഡിസ്‌കൗണ്ട് ഉണ്ടായിരിക്കുന്നതാണ്...

Read More >>
Top Stories

GCC News