---
title: "വെളിച്ചം വേണം; വടകര സിവിൽ സ്‌റ്റേഷനിലെ വൈദ്യുതി പ്രശ്നം, എഫ്.എസ്.ഇ.ടി.ഒ നിവേദനം നൽകി"
english_title: "Power problem at Vadakara Civil Station, FSETO filed petition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72484/power-problem-at-vadakara-civil-station-fseto-filed-petition"
published_at: "2022-10-04T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c326e7a951_civilstation.jpg"
keywords: []
---

# വെളിച്ചം വേണം; വടകര സിവിൽ സ്‌റ്റേഷനിലെ വൈദ്യുതി പ്രശ്നം, എഫ്.എസ്.ഇ.ടി.ഒ നിവേദനം നൽകി

> **Lead Summary:** **വടകര: **വടകര സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ വൈദ്യുതി തടസ്സപ്പെടുന്നത് പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ വടകര താലൂക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി.

## Article Content

**വടകര: **വടകര സിവിൽ സ്റ്റേഷനിലെ ഓഫീസുകളിൽ വൈദ്യുതി തടസ്സപ്പെടുന്നത് പരിഹരിക്കണമെന്ന് ആവിശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒ വടകര താലൂക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടിക്ക് നിവേദനം നൽകി.

സിവിൽ സ്‌റ്റേഷനിലെ പഴയ ബ്ലോക്കിൽ നിലവിൽ എല്ലാ ഓഫീസുകൾക്കും കൂടി ഒരു വൈദ്യുതി മീറ്റർ ആണ് ഉള്ളത്. പ്രതിമാസം 20,000 ത്തിൽ കൂടുതൽ രൂപയാണ് ബിൽ തുക വരുന്നത്. ഇതിനെ കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന മുഴുവൻ ഓഫീസുകൾക്കുമായി വിഭജിച്ച് നൽകുന്ന രീതിയാണ് നിലവിലുള്ളത്.

ഓഫീസുകിൽ വ്യത്യസ്ത തിയ്യതികളിൽ അലോട്ട്മെൻ്റ് ലഭ്യമാകുന്നതിനാൽ വൈദ്യുതി ബിൽ അടയ്ക്കേണ്ട അവസാന തിയ്യതിക്കുള്ളിൽ ബിൽ തുക ഒടുക്കുവാനായി കഴിയാത്തതാണ് കണക്ഷൻ വിച്ഛേദിക്കുന്നതിന് കാരണമാകുന്നത്.

കൂടാതെ ഏതെങ്കിലും ഒരു ഓഫീസ് ബിൽ തുക അടയ്ക്കാതിരുന്നാൽ മൊത്തത്തിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്ന രീതിയാണ് ഇപ്പോൾ നിലനിൽക്കുന്നത്.

ഇത് പരിഹരിക്കുന്നതിനായി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓരോ ഓഫീസിനും പ്രത്യേകം മീറ്റർ സ്ഥാപിക്കേണ്ടതുണ്ട് ഇതിനായി 21,90,000/- രൂപയുടെ എസ്റ്റിമേറ്റ് പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം തയ്യാറാക്കി സർക്കാർ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.

ഈ പ്രവർത്തിക്ക് എത്രയും വേഗത്തിൽ അനുമതി ലഭിക്കുന്നതിനുള്ള ഇടപെടൽ നടത്തണമെന്നതും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. പ്രശ്നം പരിഹരിക്കുന്നതിനായി സത്വര നടപടികൾ കൈകൊള്ളുമെന്ന് മന്ത്രി ഉറപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72484/power-problem-at-vadakara-civil-station-fseto-filed-petition)