---
title: "കോടിയേരിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ കമന്റിട്ടു; ഓർക്കാട്ടേരി സ്വദേശിനിക്കെതിരെ കേസ് "
english_title: "made defamatory comments against Kodiyeri; Case against a native of Orkattery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72492/made-defamatory-comments-against-kodiyeri-case-against-a-native-of-orkattery"
published_at: "2022-10-04T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c3e3419fb4_kv_girija.jpg"
keywords: []
---

# കോടിയേരിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ കമന്റിട്ടു; ഓർക്കാട്ടേരി സ്വദേശിനിക്കെതിരെ കേസ് 

> **Lead Summary:** **വടകര : **അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികക്കെതിരെ കണ്ണൂർ കൂത്തുപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

## Article Content

**വടകര : **അന്തരിച്ച സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കമന്റിട്ട അധ്യാപികക്കെതിരെ കണ്ണൂർ കൂത്തുപറമ്പ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

വടകര ഓർക്കാട്ടേരി സ്വദേശിനി കെ വി ഗിരിജക്കെതിരെയാണ് കൂത്തുപറമ്പ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്. വിവാദ കമന്റിനെതിരെ മാനന്തേരി സ്വദേശി പി ജിജോ ആണ് കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയത്.

ജന നേതാവിനെ അവഹേളിക്കുന്ന തരത്തിലുള്ളതാണ് കമന്റെന്നും അതുകൊണ്ടാണ് പരാതി നൽകിയതെന്നും ജിജോ പറഞ്ഞു. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചുവെന്ന ചാനൽ വാർത്തക്ക് താഴെയാണ് അധ്യാപിക അപകീർത്തികരമായ കമന്റിട്ടത്.

കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെ കഴിഞ്ഞ ദിവസം സസ്പെൻഡ‍് ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72492/made-defamatory-comments-against-kodiyeri-case-against-a-native-of-orkattery)