---
title: "ജീവിതം വഴിമുട്ടുന്നു; ആത്മഹത്യയുടെ വക്കിൽ മൺപാത്ര തൊഴിലാളികൾ "
english_title: "Life gets in the way; Pottery workers on the verge of suicide"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72603/life-gets-in-the-way-pottery-workers-on-the-verge-of-suicide"
published_at: "2022-10-05T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d3f6cf242d_manpathram.jpg"
keywords: []
---

# ജീവിതം വഴിമുട്ടുന്നു; ആത്മഹത്യയുടെ വക്കിൽ മൺപാത്ര തൊഴിലാളികൾ 

> **Lead Summary:** **വടകര: **വടകര താലൂക്കിലെ കുമ്പാര സമുദായക്കാരുടെ പ്രധാന തൊഴിലായ മൺപാത്രം നിർമ്മാണവും വിതരണവും പ്രതിസന്ധിയിൽ. കളിമണ്ണിനും അസംസ്കൃത വസ്തുക്കൾക്കും നാൾക്കുനാൾ വില വർദ്ധിക്കുന്നതും, സർക്കാരിന്റെയോ ബന്ധപ്പെട്ട അധികൃതരുടെയോ ഭാഗത്തുനിന്ന് ശ്രദ്ധയില്ലായ്മയുമാണ് ഈ ഒരു പ്രതിസന്ധിക്ക് കാരണം.

## Article Content

**വടകര: **വടകര താലൂക്കിലെ കുമ്പാര സമുദായക്കാരുടെ പ്രധാന തൊഴിലായ മൺപാത്രം നിർമ്മാണവും വിതരണവും പ്രതിസന്ധിയിൽ. കളിമണ്ണിനും അസംസ്കൃത വസ്തുക്കൾക്കും നാൾക്കുനാൾ വില വർദ്ധിക്കുന്നതും, സർക്കാരിന്റെയോ ബന്ധപ്പെട്ട അധികൃതരുടെയോ ഭാഗത്തുനിന്ന് ശ്രദ്ധയില്ലായ്മയുമാണ് ഈ ഒരു പ്രതിസന്ധിക്ക് കാരണം.

കഴിഞ്ഞ 45 വർഷത്തോളമായി മൺപാത്ര വിതരണത്തിലും കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ അഭിപ്രായമാണിത്. നോൺസ്റ്റിക്, അലൂമിനിയം, മുതലായ പാത്രങ്ങളുടെ ആവശ്യക്കാരാണ് ഇപ്പോൾ കൂടുതലായിട്ടുള്ളത്.

അതിനനുസൃതമായി മൺപാത്രങ്ങൾ വാങ്ങിക്കുവാൻ ഉപഭോക്താക്കൾ ഇല്ല. പ്രധാന ഉൽപ്പന്നങ്ങളായ ചട്ടി കുടം കൂജ എന്നിവയെക്കാൾ ചെടിച്ചട്ടി ആണ് വിറ്റുപോകുന്നത്. മണപാത്രമായതുകൊണ്ട് തന്നെ കൂടുതൽ വിലവർദ്ധിപ്പിച്ചാൽ ഉപഭോക്താക്കൾ വാങ്ങില്ല എന്നും വിതരണക്കാർ പറയുന്നു.

എക്സിബിഷൻ സെന്ററുകളിൽ പോലും ആവശ്യക്കാർ ഇല്ലാത്ത ഒരു അവസ്ഥയാണ് പല കച്ചവടക്കാരും ആത്മഹത്യയുടെ വക്കിൽ ആണെന്നും ഈ മേഖലയിലുള്ളവർ സാക്ഷ്യപ്പെടുത്തുന്നു.

പരമ്പരാഗത തൊഴിൽ മേഖലയിൽ ഏർപ്പെട്ട ഈ സമുദായത്തെയും തൊഴിലാളികളെയും സർക്കാർ അടിയന്തരമായി ശ്രദ്ധിക്കണമെന്നാണ് ഇവരുടെ അഭിപ്രായം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72603/life-gets-in-the-way-pottery-workers-on-the-verge-of-suicide)