അധ്യാപകര്‍ക്ക് അവസരങ്ങള്‍ ഏറെ ; വിവിധ സ്‌കൂളുകളില്‍ താല്‍ക്കാലിക നിയമനം

അധ്യാപകര്‍ക്ക് അവസരങ്ങള്‍  ഏറെ ; വിവിധ സ്‌കൂളുകളില്‍ താല്‍ക്കാലിക നിയമനം
Oct 26, 2021 12:26 PM | By Rijil

വടകര: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി വിദ്യാലയങ്ങളി്ല്‍ അധ്യാപക നിയമനം തകൃതിയില്‍ നടക്കുന്നു. പിഎസ് സി നിയമനം യഥാസമയം നടക്കാത്തതിനാല്‍ താല്‍ക്കാലിക നിയമനങ്ങള്‍ കൂടുതലും നടക്കുന്നത്. പി.എസ്.സി. ലിസ്റ്റിലുള്ളവര്‍ക്ക് താല്‍ക്കാലിക നിയമനങ്ങളില്‍ മുന്‍ഗണന നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവുണ്ട്.

നിലവില്‍ പി.എസ്.സി. ലിസ്റ്റിലുള്ളവര്‍ അതുതെളിയിക്കുന്നതിനുള്ള രേഖകള്‍ അഭിമുഖങ്ങളില്‍ ഹാജരാക്കണം.

കൊയിലാണ്ടി : ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, ഗണിതം, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളില്‍ ഒഴിവുണ്ട്. ഫിസിക്കല്‍ സയന്‍സ് അഭിമുഖം വ്യാഴാഴ്ച രാവിലെ 11 മണിക്കും ഗണിതം ഉച്ചയ്ക്ക് 1.30നും നടക്കും. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മലയാളത്തിന്റെയും ഉച്ചയ്ക്ക് 1.30ന് ഹിന്ദിയുടെയും അഭിമുഖം നടക്കും. യോഗ്യത തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഹാജരാവണം.

പേരാമ്പ്ര : ചാലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ പ്രാദേശിക കേന്ദ്രത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഷയങ്ങളില്‍ മണിക്കൂര്‍ വേതന വ്യവസ്ഥയില്‍ അധ്യാപകരെ നിയമിക്കുന്നു. യോഗ്യത 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം. നെറ്റ് അഭികാമ്യം. താത്പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യത, പരിചയം, സംബന്ധിച്ച രേഖകളുടെ പകര്‍പ്പുകള്‍ സഹിതം 29ന് മൂന്ന് മണിക്ക് മുന്‍പായി ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അറിയിച്ചു.

കൊയിലാണ്ടി : കാപ്പാട് ഗവ. മാപ്പിള യു.പി. സ്‌കുളില്‍ ഒഴിവുള്ള അധ്യാപകരുടെ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എല്‍.പി., എസ്.ടിയില്‍ രണ്ട് ഒഴിവും ജൂനിയര്‍ പാര്‍ട്ട് ടൈം അറബിക് തസ്തികയില്‍ ഒരു ഒഴിവുമാണുള്ളത്. ഇന്റര്‍വ്യൂ നവംബര്‍ 28ന് രണ്ടുമണി. ഉദ്യോഗാര്‍ഥികള്‍ ഉച്ചയ്ക്ക് ഒരുമണിക്ക് സ്‌കൂളില്‍ എത്തണം.

കൊയിലാണ്ടി : കൊയിലാണ്ടി ഗവ. റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ കം വാര്‍ഡന്‍ (വനിത) തസ്തികയിലേക്കുള്ള അഭിമുഖം 30ന് 10.30നും ഹിന്ദി (പാര്‍ട്ട് ടൈം) തസ്തികയിലേക്കുള്ള അഭിമുഖം 2.30നും നടക്കും.

മേപ്പയ്യൂര്‍ : ജി.വി.എച്ച്.എസ്.എസ്. മേപ്പയ്യൂരില്‍ ഹൈസ്‌കൂള്‍, യു.പി. വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപക ഒഴിവുകളിലേക്ക് 29ന് അഭിമുഖം നടത്തുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം, ഹിന്ദി, ഫിസിക്കല്‍ സയന്‍സ് ഒഴിവുകളിലേക്ക് രാവിലെ 9.30നും ഹൈസ്‌കൂള്‍ വിഭാഗം ഇഗ്ലീഷ്, യു.പി.എസ്.ടി., എഫ്.ടി.എം. വിഭാഗത്തിലെ ഒഴിവുകളില്‍ ഉച്ചയ്ക്ക് 1.30നും അഭിമുഖത്തിന് ഹാജരാകണം. പി.എസ്.സി. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ രേഖകള്‍കൂടി ഹാജരാക്കണം.

ചേമഞ്ചേരി : തിരുവങ്ങൂര്‍ (വെസ്റ്റ്) ജി.എല്‍.പി. സ്‌കൂളില്‍ എല്‍.പി.എസ്.എ. ഒഴിവില്‍ നിയമനം നടത്തുന്നു. ഇന്‍ര്‍വ്യൂ 29ന് 11 മണിക്ക്. കൊയിലാണ്ടി : ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഹിന്ദി, ഫിസിക്‌സ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവര്‍ ഒക്ടോബര്‍ 29ന് രണ്ട് മണിക്ക് എത്തണം. അത്തോളി : വേളൂര്‍ ജി.എം.യു.പി. സ്‌കൂളില്‍ ദിവസവേതനത്തിന് അധ്യാപകരെ നിയമിക്കുന്നു. വെള്ളിയാഴ്ച രാവിലെ 10ന് പി.ഡി. ടീച്ചര്‍, ഉച്ചയ്ക്ക് രണ്ടിന് അറബിക്, ഉറുദു, പി.ഇ.ടി. എന്നിങ്ങനെയാണ് അഭിമുഖം.

There are many opportunities for teachers Temporary assignment in various schools

Next TV

Related Stories
നാളെ മുതല്‍ യാറ ഗോള്‍ഡില്‍  അത്യുഗ്രന്‍ ഓഫറുകള്‍

Nov 26, 2021 06:55 PM

നാളെ മുതല്‍ യാറ ഗോള്‍ഡില്‍ അത്യുഗ്രന്‍ ഓഫറുകള്‍

നാളെ മുതല്‍ യാറ ഗോള്‍ഡില്‍ അത്യുഗ്രന്‍...

Read More >>
മുഷ്താഖിന്റെ ഉപവാസ സമരം നാടകമോ ?  തെളിവുകളുമായി ഷദയുടെ ബന്ധുക്കള്‍

Nov 26, 2021 06:05 PM

മുഷ്താഖിന്റെ ഉപവാസ സമരം നാടകമോ ? തെളിവുകളുമായി ഷദയുടെ ബന്ധുക്കള്‍

മുഷ്താഖിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഷദയുടെ...

Read More >>
മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം തുടങ്ങി

Nov 26, 2021 03:33 PM

മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം തുടങ്ങി

മകന് വേണ്ടി മുഷ്താഖ് കണ്ണൂക്കരയില്‍ ഉപവാസ സമരം...

Read More >>
വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന്  വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്

Nov 26, 2021 02:06 PM

വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ്

വ്യാപാര മേഖലയില്‍ മതവും രാഷ്ട്രീയവും കലര്‍ത്തരുതെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത്...

Read More >>
ഹാള്‍ട്ട് സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍  നിര്‍ത്തണം

Nov 26, 2021 01:37 PM

ഹാള്‍ട്ട് സ്റ്റേഷനുകളില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തണം

പാസഞ്ചര്‍ വണ്ടികള്‍ എക്‌സ്പ്രസ് വണ്ടികളായി ഓടുന്നതിനാല്‍ ഹാള്‍ട്ട് സ്റ്റേഷനുകളില്‍ ട്രെയിനുകള്‍...

Read More >>
വാര്‍ഡുകളില്‍ തുക അനുവദിക്കുന്നതില്‍  രാഷ്ട്രീയ വിവേചനം നഗരസഭക്കെതിരെ ബിജെപി  പ്രക്ഷോഭത്തിലേക്ക്

Nov 26, 2021 12:54 PM

വാര്‍ഡുകളില്‍ തുക അനുവദിക്കുന്നതില്‍ രാഷ്ട്രീയ വിവേചനം നഗരസഭക്കെതിരെ ബിജെപി പ്രക്ഷോഭത്തിലേക്ക്

പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിനധീകരിക്കുന്ന വാര്‍ഡുകളുടെ വികസനം നഗരസഭ അവഗണിക്കുന്നതായി...

Read More >>
Top Stories