---
title: "അഞ്ചു വിളക്ക് നിലം പൊത്തി; രാഷ്ട്രപിതാവിന് വെളിച്ചം നൽകിയ അഞ്ച് വിളക്കാണ് നിലംപൊത്തിയത്"
english_title: "Five lamps covered the ground; Five lamps that gave light to the father of the nation fell to the ground"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72663/five-lamps-covered-the-ground-five-lamps-that-gave-light-to-the-father-of-the-nation-fell-to-the-ground"
published_at: "2022-10-05T17:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d7194b4855_gandhi_anjuvilakk.jpg"
keywords: []
---

# അഞ്ചു വിളക്ക് നിലം പൊത്തി; രാഷ്ട്രപിതാവിന് വെളിച്ചം നൽകിയ അഞ്ച് വിളക്കാണ് നിലംപൊത്തിയത്

> **Lead Summary:** **വടകര: **വടകര നഗരത്തിന്റെ അഭിമാന സ്തംഭമായ അഞ്ചുവിളക്ക് നിലംപൊത്തി. സിവിൽ സ്റ്റേഷൻ റോഡിൽ ഗാന്ധി പ്രതിമയോട് ചേർന്ന് സ്ഥിതിചെയ്യുന്ന അഞ്ചുവിളക്ക് ഇന്നലെ രാത്രിയാണ് പൂർണ്ണമായും ഒരു ഭാഗത്തേക്ക് ചെരിഞ്ഞത്.

## Article Content

**വടകര: **വടകര നഗരത്തിന്റെ അഭിമാന സ്തംഭമായ അഞ്ചുവിളക്ക് നിലംപൊത്തി. സിവിൽ സ്റ്റേഷൻ റോഡിൽ ഗാന്ധി പ്രതിമയോട് ചേർന്ന് സ്ഥിതിചെയ്യുന്ന അഞ്ചുവിളക്ക് ഇന്നലെ രാത്രിയാണ് പൂർണ്ണമായും ഒരു ഭാഗത്തേക്ക് ചെരിഞ്ഞത്.

വിളക്കുകാലിന്റെ അടിഭാഗത്ത് കേടു പറ്റിയതാണ് വീഴാൻ കാരണം. ഇരുമ്പുകാലിലാണ് അഞ്ചുവിളക്കുകൾ ഘടിപ്പിച്ചിരിക്കുന്നത്.

പതിറ്റാണ്ടുകളായി ഗാന്ധി പ്രതിമയ്ക്ക് പ്രഭ ചൊരിഞ്ഞാണ് പൗരാണിക പ്രാധാന്യമുള്ള അഞ്ചുവിളക്കിന്റെ പ്രൗഢി. ഈ സ്ഥലം അഞ്ചുവിളക്ക് ജംഗ്ഷൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.

നഗരസഭയുടെ മേൽനോട്ടത്തിൽ ഇത് എത്രയും വേഗം നന്നാക്കണമെന്നാണ് നാട്ടുകാരുടെയും അഞ്ചുവിളക്കിലെ ഓട്ടോ തൊഴിലാളികളുടെയും ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72663/five-lamps-covered-the-ground-five-lamps-that-gave-light-to-the-father-of-the-nation-fell-to-the-ground)