---
title: "വാഹനാപകടം; തിരുവള്ളൂരിലെ സിഐടിയു നേതാവ് മരിച്ചു "
english_title: "car accident; Thiruvallur CITU leader dies"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72748/car-accident-thiruvallur-citu-leader-dies"
published_at: "2022-10-06T07:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633e3cb7547b6_death.jpg"
keywords: []
---

# വാഹനാപകടം; തിരുവള്ളൂരിലെ സിഐടിയു നേതാവ് മരിച്ചു 

> **Lead Summary:** **വടകര : **ദേശീയപാതയിൽ ഓട്ടോറിക്ഷയിൽ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഓട്ടോഡ്രൈവറായ തിരുവള്ളൂരിലെ സിഐടിയു നേതാവ് മരിച്ചു . തിരുവള്ളൂർ ചെറുവത്തുകണ്ടി മനോജൻ ആണ് മരിച്ചത്.

## Article Content

**വടകര : **ദേശീയപാതയിൽ ഓട്ടോറിക്ഷയിൽ ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ഓട്ടോഡ്രൈവറായ തിരുവള്ളൂരിലെ സിഐടിയു നേതാവ് മരിച്ചു . തിരുവള്ളൂർ ചെറുവത്തുകണ്ടി മനോജൻ ആണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രി ദേശീയപാതയിൽ വടകര സഹകരണ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. മനോജൻ ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ കോഴിക്കോട് ഭാഗത്തുനിന്നുവന്ന ലോറി ഇടിക്കുകയായിരുന്നു.

ഗുരുതരമായ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇടിച്ച ലോറി ഇതുവരെ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല.

സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് ലോറി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മനോജൻ സി.പി.എം. തിരുവള്ളൂർ വെസ്റ്റ് ബ്രാഞ്ചംഗവും സി.ഐ.ടി.യു. ഓട്ടോ സെക്‌ഷൻ തിരുവള്ളൂർ ഖജാൻജിയുമാണ്. ഭാര്യ: നിഷ. മക്കൾ: സാദിയ മനോജ്, ഷബ്‌ലാല സോനു. അച്ഛൻ: പരേതനായ ചോയി. അമ്മ: നാരായണി. സഹോദരങ്ങൾ: ലീല, വത്സല, ബിജു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72748/car-accident-thiruvallur-citu-leader-dies)