---
title: "'പരിച' യ്ക്ക് തുടക്കം; നഗരസഭയുടെ ലഹരി മുക്ത പരിപാടിക്ക്‌ തുടക്കമായി"
english_title: "The start of 'Paricha'; The drug free program of the municipality has started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72911/the-start-of-paricha-the-drug-free-program-of-the-municipality-has-started"
published_at: "2022-10-06T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ee589c852d_paricha.jpg"
keywords: []
---

# 'പരിച' യ്ക്ക് തുടക്കം; നഗരസഭയുടെ ലഹരി മുക്ത പരിപാടിക്ക്‌ തുടക്കമായി

> **Lead Summary:** **വടകര: **നഗരസഭയുടെ ലഹരി മുക്ത പരിപാടിയായ 'പരിച' യ്ക്ക് തുടക്കമായി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘടനവും 6മുതൽ നവംബർ ഒന്നുവരെ നടപ്പാക്കുന്ന കർമ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു.

## Article Content

**വടകര: **നഗരസഭയുടെ ലഹരി മുക്ത പരിപാടിയായ 'പരിച' യ്ക്ക് തുടക്കമായി. പരിപാടിയുടെ ഔപചാരികമായ ഉദ്ഘടനവും 6മുതൽ നവംബർ ഒന്നുവരെ നടപ്പാക്കുന്ന കർമ പദ്ധതികളുടെ പ്രഖ്യാപനവും നടന്നു.

നഗരസഭ ടൗൺഹാളിൽ തിങ്ങി നിറഞ്ഞ ജനങ്ങളെ സാക്ഷ്യം നിർത്തി വിവിധ പരിപാടികൾ നടന്നു. പരിചയുടെ ഔപചാരികമായ ഉദ്ഘടനകർമം നഗര സഭ അധ്യക്ഷ ശ്രീമതി കെ. പി ബിന്ദുവിന്റെ അധ്യക്ഷതയിൽ ഡോ. മെഹ്‌റൂഫ് രാജ് നിർവ്വഹിച്ചു.

എക്സൈസ് പ്രൈവൻറ്റീവ് ഓഫീസർ ജയപ്രസാദ് ബോധവത്കരണ ക്ലാസും സനീഷ് വടകരയുടെ മാജിക് ഷോയും അരങ്ങേറി.

ഭരതൻ കുട്ടോത്തും ടീമും അവതരിപ്പിച്ച നാടൻ പാട്ടുകളും എക്സൈസ്ഡിപ്പാർട്മെന്റിന്റെ പ്രസന്റേഷൻ യു പി - ഹൈസ്കൂൾ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കുള്ള ചിത്ര രചന, പോസ്റ്റർ രചന മത്സരങ്ങൾ നടന്നു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി വിജയി. എ. പി പ്രജിത. എം ബിജു. സിന്ധു പ്രേമൻ. വടകര സി ഐ. പിഎം മനോജ്‌ ആസൂത്രണ സമിതി വൈസ് ചെയർമാൻ പി പി ഭാസ്കരൻ കൗൺസിൽ പാർട്ടിലീഡർ മാരായ എൻ കെ പ്രഭാകരൻ പി കെ. സിന്ധു. സി കെ കരീം എന്നിവർ സംസാരിച്ചു. ചടങ്ങിൽ വൈസ് ചെയർപേഴ്സൻ കെ കെ വനജ സ്വാഗതവും നഗരസഭ സെക്രട്ടറി എൻ കെ ഹരീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72911/the-start-of-paricha-the-drug-free-program-of-the-municipality-has-started)