---
title: "നാടിന് സമർപ്പിച്ചു; ബാങ്ക് റോഡിൽ പുതിയ പൊതുവിതരണ കേന്ദ്രം"
english_title: "New Public Distribution Center at Bank Road"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/72998/new-public-distribution-center-at-bank-road"
published_at: "2022-10-07T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633fbb91ecb50_vilyapalli_pothuvitharana_kondram.jpg"
keywords: []
---

# നാടിന് സമർപ്പിച്ചു; ബാങ്ക് റോഡിൽ പുതിയ പൊതുവിതരണ കേന്ദ്രം

> **Lead Summary:** ** വില്യാപ്പള്ളി:** ഗ്രാമപഞ്ചായത്തിൽ പുതിയ റേഷൻ കട കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

## Article Content

** വില്യാപ്പള്ളി:** ഗ്രാമപഞ്ചായത്തിൽ പുതിയ റേഷൻ കട കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ ബാങ്ക് റോഡിൽ പുതിയ പൊതുവിതരണ കേന്ദ്രം ആരംഭിച്ചത്.

വടകര താലൂക്ക് സപ്ലൈ ഓഫീസർ സജീവൻ ടി. സി. സ്വാഗതം പറഞ്ഞ ചടങ്ങിൽ തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ശ്രീലത മുഖ്യാതിത്ഥിയായി.

വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ .കെ . ബിജുള അധ്യക്ഷയായി. ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഈ പൊതുവിതരണ കേന്ദ്രം ആരംഭിക്കുന്നത്, നൂറിലേറെ കുടുംബങ്ങൾക്ക് വലിയ സഹായമാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/72998/new-public-distribution-center-at-bank-road)