---
title: "വടകരയില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു"
english_title: "Priority ration cards were distributed in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/730/priority-ration-cards-were-distributed-in-vadakara"
published_at: "2021-10-01T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61572fb3820f3_ration card .jpg"
keywords: []
---

# വടകരയില്‍ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

> **Lead Summary:** **വടകര : ** താലൂക്കിലേക്ക് പുതുതായി അനുവദിച്ച മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനം നാദാപുരം എംഎല്‍എ ഇ കെ വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വടകര എംഎല്‍എ കെ.കെ രമ അധ്യക്ഷത വഹിച്ചു.

## Article Content

**വടകര : ** താലൂക്കിലേക്ക് പുതുതായി അനുവദിച്ച മുന്‍ഗണന റേഷന്‍ കാര്‍ഡുകളുടെ വിതരണ ഉദ്ഘാടനം നാദാപുരം എംഎല്‍എ ഇ കെ വിജയന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വടകര എംഎല്‍എ കെ.കെ രമ അധ്യക്ഷത വഹിച്ചു.

കുറ്റ്യാടിഎംഎല്‍എ െക.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ , വടകര മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ കെ.പി ബിന്ദു, തഹസില്‍ദാര്‍ ആഷിക്ക് ടോട്ടന്‍ എന്നിവര്‍ സംസാരിച്ചു.

താലൂക്ക് സപ്ലൈ ഓഫീസര്‍ സജീവന്‍ ടി.സി സ്വാഗതവും അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍ സീമ പി നന്ദിയും പറഞ്ഞു. കഴിഞ്ഞ ഒന്നര വര്‍ഷമായി വടകര സപ്‌ളൈ ഓഫീസില്‍ ബുധനാഴ്ചകളില്‍ നടത്തുന്ന മുന്‍ഗണന അദാലത്തില്‍ പങ്കെടുഞ്ഞ അപേക്ഷകരില്‍ നിന്നാണ് പുതിയ മുന്‍ഗണ കാര്‍ഡു മകളെ തിരഞ്ഞെടുത്തത് .

2021 ജൂലായ് വരെ വരെ ലഭിച്ച അര്‍ഹരായ മുഴുവന്‍ അപേക്ഷകര്‍ക്കും ഇപ്പോള്‍ ലഭിച്ച ഒഴിവുകള്‍ വഴി മുന്‍ഗണനാ കാര്‍ഡ് നല്‍കാന്‍ കഴിയും. 5000 ഓളം മുന്‍ഗണനാ കാര്‍ഡു കളാണ് പുതുതായി വടകര താലൂക്കില്‍ നല്‍കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/730/priority-ration-cards-were-distributed-in-vadakara)