---
title: "'പുനത്തില്‍ കുഞ്ഞബ്ദുള്ള  ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി'; പുസ്തക പ്രകാശനം നാളെ "
english_title: "Book release tomorrow - RELATED PUNATHIL KUNJABDULLA "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7302/book-release-tomorrow-related-punathil-kunjabdulla"
published_at: "2021-10-26T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177cb0d570b2_PUNATHIL KUNJABULLA PHOTO .jpg"
keywords: []
---

# 'പുനത്തില്‍ കുഞ്ഞബ്ദുള്ള  ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി'; പുസ്തക പ്രകാശനം നാളെ 

> **Lead Summary:** വടകര: പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തെക്കുറിച്ച് ചിരകാലസുഹൃത്തും എഴുത്തുകാരനുമായ ടി. രാജന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'പുനത്തില്‍ കുഞ്ഞബ്ദുള്ള: ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി' എന്ന പുസ്തകം ബുധനാഴ്ച പ്രകാശനം ചെയ്യും. പുനത്തിലിന്റെ നാലാംചരമവാര്‍ഷിക ദിനാണ് ബുധനാഴ്ച.

## Article Content

വടകര: പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തെക്കുറിച്ച് ചിരകാലസുഹൃത്തും എഴുത്തുകാരനുമായ ടി. രാജന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന 'പുനത്തില്‍ കുഞ്ഞബ്ദുള്ള: ഒരു സ്വച്ഛന്ദ സ്വപ്നസഞ്ചാരി' എന്ന പുസ്തകം ബുധനാഴ്ച പ്രകാശനം ചെയ്യും. പുനത്തിലിന്റെ നാലാംചരമവാര്‍ഷിക ദിനാണ് ബുധനാഴ്ച.

കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ എം. മുകുന്ദന് ആദ്യപ്രതി കൈമാറി എം.ടി.വാസുദേവന്‍ നായര്‍ പുസ്തകപ്രകാശനം നിര്‍വഹിക്കും.

പുനത്തില്‍ സ്മാരക ട്രസ്റ്റിനാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പുനത്തിലിന്റെ വേറിട്ട ജീവിതത്തെ അടയാളപ്പെടുത്തുന്ന ഈ ജീവചരിത്ര ഗ്രന്ഥത്തിന് എം.ടി. വാസുദേവന്‍ നായരാണ് അവതാരിക എഴുതിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7302/book-release-tomorrow-related-punathil-kunjabdulla)