---
title: "ചോറോട് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കമായി"
english_title: "Chorod New India Litera C program launched"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/73047/chorod-new-india-litera-c-program-launched"
published_at: "2022-10-07T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633fec1b1d0cf_new_india_litaracy.jpg"
keywords: []
---

# ചോറോട് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് തുടക്കമായി

> **Lead Summary:** **കൈനാട്ടി :** ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് ചോറോട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രേരക് ബബിത സ്വാഗതമാശംസിച്ചു.

## Article Content

**കൈനാട്ടി :** ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് ചോറോട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ പ്രേരക് ബബിത സ്വാഗതമാശംസിച്ചു.

വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ സി.നാരായണൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് പി.പി.ചന്ദ്രശേഖരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

തൂണേരി ബ്ലോക്ക് കോ. ഓഡിനേറ്റർ അശോകൻ മാസ്റ്റർ വിശദീകരണം നടത്തി. പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സുധീഷ്, വടകര ബ്ലോക്ക് നോഡൽ ഓഫീസർ ശോഭന എന്നിവർ ആശംസ നടത്തി.

ഒക്റ്റോബർ 8 മുതൽ 12 വരെയുള്ള ദിവസങ്ങളിൽ പഠിതാക്കളെ കണ്ടെത്തി റജിസ്ടർ ചെയ്യാനും വാർഡ് സമിതികൾ രൂപീകരിക്കാനും തീരുമാനിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/73047/chorod-new-india-litera-c-program-launched)