---
title: "ഒഴിവായത് വൻ ദുരന്തം: വില്യാപ്പള്ളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന് വീണു"
english_title: "A major disaster was avoided: Bus waiting center collapsed in Vilyapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/73088/a-major-disaster-was-avoided-bus-waiting-center-collapsed-in-vilyapally"
published_at: "2022-10-07T18:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63402789808b1_villiapalli.jpg"
keywords: []
---

# ഒഴിവായത് വൻ ദുരന്തം: വില്യാപ്പള്ളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന് വീണു

> **Lead Summary:** **വില്യാപ്പള്ളി: ** വില്യാപ്പള്ളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന് വീണു . ഇന്ന് ഉച്ചയോടെയാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ മേൽക്കൂരയുടെ പാരപ്പെറ്റ് അടർന്നുവീണത് .

## Article Content

**വില്യാപ്പള്ളി: ** വില്യാപ്പള്ളിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന് വീണു . ഇന്ന് ഉച്ചയോടെയാണ് ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെ മേൽക്കൂരയുടെ പാരപ്പെറ്റ് അടർന്നുവീണത് .

അപകട സമയത്ത് നിരവധി പേർ ഇവിടെ ഉണ്ടായിരുന്നു . തലനാരിഴക്കാണ് ആളുകൾ എല്ലാം തന്നെ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടത്.

കാലപഴക്കം കാരണം കോൺക്രീറ്റ് മേൽക്കൂരയുടെ മുൻഭാഗത്തെ പാരപ്പെറ്റ് നിലംപൊത്തിയതാണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്ന് വീക്കാൻ ഇടയായ സാഹചര്യം .

ശബ്ദം കേട്ടതിനു പിന്നാലെ ആളുകൾ മാറിയതിനാൽ വൻ അപകടം ഒഴിവായി. അടുത്തുള്ള റിലാക്സ് കൂൾബാറിലെ സിസിടിവിയിലാണ് തത്സമയ ദൃശ്യങ്ങൾ പതിഞ്ഞത്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/73088/a-major-disaster-was-avoided-bus-waiting-center-collapsed-in-vilyapally)