---
title: "കാലങ്ങളായുള്ള യാത്ര ദുരിതം; ജനകീയമായി റോഡ് നിർമ്മിക്കാൻ വാർഡ് മെമ്പറും നാട്ടുകാരും രംഗത്ത് "
english_title: "The long journey is miserable; Ward member and locals are on the scene to build the road popularly"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/73182/the-long-journey-is-miserable-ward-member-and-locals-are-on-the-scene-to-build-the-road-popularly"
published_at: "2022-10-08T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634109ce7ad48_azhiyoor_road_meeting.jpg"
keywords: []
---

# കാലങ്ങളായുള്ള യാത്ര ദുരിതം; ജനകീയമായി റോഡ് നിർമ്മിക്കാൻ വാർഡ് മെമ്പറും നാട്ടുകാരും രംഗത്ത് 

> **Lead Summary:** **അഴിയൂർ:** പതിറ്റാണ്ടുകളായുള്ള യാത്ര ദുരിതത്തിന് അറുതി വരുത്താൻ ജനകീയ റോഡ് നിർമ്മാണത്തിന് ഒരുങ്ങി വാർഡ് മെമ്പറും നാട്ടുകാരും. അഴിയുർ ഗ്രാമപഞ്ചായത്ത് 16ാം വാർഡ് നടുച്ചാൽ അംഗനവാടി -എരിക്കിൽ ബീച്ച് പ്രദേശവാസികളാണ് വാർഡ് മെമ്പർ സാലിം പുനത്തിലിന്റെ നേതൃത്വത്തിൽ റോഡ് നിർമ്മാണത്തിനായി രംഗത്തെത്തിയിരിക്കുന്നത്.

## Article Content

**അഴിയൂർ:** പതിറ്റാണ്ടുകളായുള്ള യാത്ര ദുരിതത്തിന് അറുതി വരുത്താൻ ജനകീയ റോഡ് നിർമ്മാണത്തിന് ഒരുങ്ങി വാർഡ് മെമ്പറും നാട്ടുകാരും. അഴിയുർ ഗ്രാമപഞ്ചായത്ത് 16ാം വാർഡ് നടുച്ചാൽ അംഗനവാടി -എരിക്കിൽ ബീച്ച് പ്രദേശവാസികളാണ് വാർഡ് മെമ്പർ സാലിം പുനത്തിലിന്റെ നേതൃത്വത്തിൽ റോഡ് നിർമ്മാണത്തിനായി രംഗത്തെത്തിയിരിക്കുന്നത്.

പതിറ്റാണ്ടുകളായി കാൽനട പോലും ദുസ്സഹമായ രീതിയിലാണ് ഏകദേശം 280 മീറ്റർ നീളമുള്ള നടുച്ചാൽ അംഗനവാടി - എരിക്കിൽ ബീച്ച് റോഡ് ഉള്ളത്. നാട്ടുകാർ കുഞ്ഞിപ്പള്ളി ടൗണിലേക്കും വിദ്യാർത്ഥികൾ സ്കൂൾ -അംഗനവാടി - മദ്രസ എന്നിവിടങ്ങളിലേക്കും പോകാൻ ഉപയോഗിക്കുന്ന റോഡാണിത്.

ടാറിംഗോ കോൺക്രീറ്റോ ചെയ്യാത്തതിനാൽ ഓട്ടോറിക്ഷയടക്കം മറ്റ് വാഹന ഗതാഗതവും ഇതിലൂടെ ദുഷ്കരമാണ്. കോവിഡ് കാരണം എം പി, എംഎൽഎ ഫണ്ടുകൾ വെട്ടിച്ചുരുക്കിയതിനാൽ സർക്കാർ ഫണ്ട് ലഭ്യതയും നീണ്ടു പോവുന്നതിനാലാണ് സുമനുസ്സുകളുടെ സഹകരണത്തോടെ ജനകീയമായി റോഡ് നിർമ്മിക്കാൻ വാർഡ് മെമ്പർ സാലിം പുനത്തിലും നാട്ടുകാരും രംഗത്തെത്തിയത്.

ഇത് സംബന്ധിച്ച് ചേർന്ന പ്രദേശവാസികളുടെ യോഗം വാർഡ് മെമ്പർ സാലിം പുനത്തിൽ ഉദ്ഘാടനം ചെയ്തു. റോഡ് പ്രവൃത്തിയ്ക്കായി ജനകീയ കമ്മിറ്റിക്ക് രൂപം നൽകി.

സുമനുസ്സുകളെ സമീപിക്കാനും എത്രയും പെട്ടെന്ന് പ്രവൃത്തി ആരംഭിക്കാനും യോഗം തീരുമാനിച്ചു. തുടർന്ന് ഭാരവാഹികളെയും പ്രഖ്യാപിച്ചു.

ഭാരവാഹികൾ; സാലിം പുനത്തിൽ(ചെയർമാൻ) നാസർ സി.(വൈ.ചെയർമാൻ) സിയാദ് ഇ.സി(കൺവീനർ) ശശി പി.(ജോ. കൺവീനർ) സജീർ വി.പി.(ട്രഷറർ).മഹമൂദ്, സിറാജ്,ഷക്കീർ, ഷാഹിദ എൻ.സി, പ്രിയങ്ക, ഹസീന, സക്കീന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/73182/the-long-journey-is-miserable-ward-member-and-locals-are-on-the-scene-to-build-the-road-popularly)