---
title: "യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; വടകര സ്വദേശിയടക്കം ആറ് പേർ പിടിയിൽ"
english_title: "The young woman was gang-raped; Six people, including a native of Vadakara, were arrested"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/73418/the-young-woman-was-gang-raped-six-people-including-a-native-of-vadakara-were-arrested"
published_at: "2022-10-09T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63425e9a66e3d_rape.jpg"
keywords: []
---

# യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; വടകര സ്വദേശിയടക്കം ആറ് പേർ പിടിയിൽ

> **Lead Summary:** ** വടകര :** വയനാട് വൈത്തിരിയിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിൽ ആറു പേർ അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ യുവതിയെയാണ് റിസോർട്ടിലും ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിച്ചത്.

## Article Content

** വടകര :** വയനാട് വൈത്തിരിയിൽ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതിൽ ആറു പേർ അറസ്റ്റിൽ. തമിഴ്നാട് കോയമ്പത്തൂർ സ്വദേശിനിയായ യുവതിയെയാണ് റിസോർട്ടിലും ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിച്ചത്.

യുവതി നൽകിയ പരാതിയിലാണ് രണ്ടു സ്ത്രീകള്‍ ഉള്‍പ്പടെ ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാന്‍ (42 ) പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് ( 33), തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിനി ശരണ്യ (33 ) തിരുവനന്തപുരം പാറശ്ശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര (33), മേപ്പാടി താഴെ അരപ്പറ്റ സ്വദേശി ഷാനു എന്ന ഷാനവാസ് (28), വൈത്തിരി തളിപ്പുഴ സ്വദേശി അനസുല്‍ ജമാല്‍ (27) എന്നിവരാണ് പിടിയിലായത്.

ഇവരെ കോടതി 14 ദിവസത്തേയ്ക്കു റിമാന്‍ഡ് ചെയ്തു. ജോലി വാഗ്ദാനം നല്‍കി കൂട്ടിക്കൊണ്ടു വന്ന യുവതിയെ പ്രതികളായ സത്രീകളുടെ ഒത്താശയോടെ റിസോർട്ടിലും പിന്നീട് ഹോം സ്റ്റേയിലും എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. കല്‍പ്പറ്റ ഡിവൈഎസ്പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/73418/the-young-woman-was-gang-raped-six-people-including-a-native-of-vadakara-were-arrested)