---
title: "185 കുപ്പി മാഹി മദ്യവുമായി വടകര സ്വദേശിയുൾപ്പെടെ രണ്ടുപേർ പിടിയിൽ "
english_title: "Two people, including a resident of Vadakara, were arrested with 185 bottles of Mahi liquor"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/73425/two-people-including-a-resident-of-vadakara-were-arrested-with-185-bottles-of-mahi-liquor"
published_at: "2022-10-09T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342673f44915_madhyam.jpg"
keywords: []
---

# 185 കുപ്പി മാഹി മദ്യവുമായി വടകര സ്വദേശിയുൾപ്പെടെ രണ്ടുപേർ പിടിയിൽ 

> **Lead Summary:** **വടകര :** ചാലക്കുടി ദേശീയ പാതയിൽ 185 കുപ്പി മാഹി മദ്യവുമായി രണ്ടു പേർ പിടിയിൽ. വടകര സ്വദേശി രാജേഷും മാഹി സ്വദേശി അരുണുമാണ് പിടിയിലായത്.

## Article Content

**വടകര :** ചാലക്കുടി ദേശീയ പാതയിൽ 185 കുപ്പി മാഹി മദ്യവുമായി രണ്ടു പേർ പിടിയിൽ. വടകര സ്വദേശി രാജേഷും മാഹി സ്വദേശി അരുണുമാണ് പിടിയിലായത്.

പിടിയിലായവരിൽ അരുൺ ടാറ്റൂ ആർട്ടിസ്റ്റാണ്. വടകര സ്വദേശിയായ രാജേഷിനെ കഴിഞ്ഞ ജൂണിൽ മദ്യക്കടത്തിന് പൊലീസ് പിടികൂടിയിരുന്നു.

എറണാകുളം ഭാഗത്തേക്ക് കാറിലാൽ മദ്യം കടത്തുന്നതിനിടെയാണ് ഇവരെ ചാലക്കുടി പൊലീസ് ഇന്ന് പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/73425/two-people-including-a-resident-of-vadakara-were-arrested-with-185-bottles-of-mahi-liquor)