---
title: "സീനിയോറിറ്റി നിലനിര്‍ത്തി എംപ്ലോയ്‌മെന്റ് റജിസ്‌ട്രേഷന്‍ പുതുക്കാം"
english_title: "Employment registration can be renewed by maintaining seniority"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7345/employment-registration-can-be-renewed-by-maintaining-seniority"
published_at: "2021-10-26T17:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6177f0f585d30_employment exchange .jpg"
keywords: []
---

# സീനിയോറിറ്റി നിലനിര്‍ത്തി എംപ്ലോയ്‌മെന്റ് റജിസ്‌ട്രേഷന്‍ പുതുക്കാം

> **Lead Summary:** വടകര: എംപ്ലോയ്‌മെന്റ് റജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നില നിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാനായി നവംബര്‍ 30 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതിനാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടോ www.employment.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ മുഖാന്തരമോ സ്മാര്‍ട്ട് ഫോണ്‍ സംവിധാനം വഴിയോ സ്‌പെഷല്‍ റിന്യൂവല്‍ നടത്താമെന്ന് ബാലുശ്ശേരി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

## Article Content

വടകര: എംപ്ലോയ്‌മെന്റ് റജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നില നിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാനായി നവംബര്‍ 30 വരെ സമയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതിനാല്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടോ www.employment.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈന്‍ മുഖാന്തരമോ സ്മാര്‍ട്ട് ഫോണ്‍ സംവിധാനം വഴിയോ സ്‌പെഷല്‍ റിന്യൂവല്‍ നടത്താമെന്ന് ബാലുശ്ശേരി എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

വിവിധ കാരണങ്ങളാല്‍ 2000 ജനുവരി ഒന്നു മുതല്‍ 2021 ആഗസ്റ്റ് 31 വരെയുളള കാലയളവില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ജോലി ലഭിച്ച് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് യഥാസമയം രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാകാതെ ജോലിയില്‍ നിന്ന് വിടുതല്‍ ചെയ്തവര്‍ക്കും രാജിവെച്ചവര്‍ക്കും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, ടി.സി എന്നിവ ഹാജരാക്കിയും ജോലിയില്‍ പ്രവേശിക്കാതെ നിയമനാധികാരിയില്‍ നിന്ന് നോജോയിനിങ് ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

ശിക്ഷാ നടപടിയുടെ ഭാഗമായോ മനപൂര്‍വ്വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യം ലഭിക്കില്ല. സീനിയോറിറ്റി പുനസ്ഥാപിച്ചു കിട്ടുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ റദ്ദായ കാലയളവിലെ തൊഴില്‍ രഹിത വേതനം ലഭിക്കുന്നതിന് അര്‍ഹതയുണ്ടാകില്ല.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7345/employment-registration-can-be-renewed-by-maintaining-seniority)