---
title: "വികസന മുരടിപ്പ്; ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റണമെന്ന് യൂത്ത് കോൺഗ്രസ്"
english_title: "stunted development; Youth Congress wants to demolish the bus waiting center"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/73487/stunted-development-youth-congress-wants-to-demolish-the-bus-waiting-center"
published_at: "2022-10-09T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634299c6dccb5_BUS_STOP.jpg"
keywords: []
---

# വികസന മുരടിപ്പ്; ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചു മാറ്റണമെന്ന് യൂത്ത് കോൺഗ്രസ്

> **Lead Summary:** ** വില്യാപ്പള്ളി: ** അപകടകരമായി സ്ഥിതിചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റണമെന്നും പുതിയ കേന്ദ്രം പണിയണമെന്നും യൂത്ത് കോൺഗ്രസ് വില്യാപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

## Article Content

** വില്യാപ്പള്ളി: ** അപകടകരമായി സ്ഥിതിചെയ്യുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റണമെന്നും പുതിയ കേന്ദ്രം പണിയണമെന്നും യൂത്ത് കോൺഗ്രസ് വില്യാപ്പള്ളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

അഞ്ചു പതിറ്റാണ്ടായി എൽഡിഎഫ് തുടർഭരണം നടത്തുന്ന വില്യാപ്പള്ളി പഞ്ചായത്തിന്റെ വികസനം മുരടിപ്പാണ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിഞ്ഞു വീണതിന് കാരണമെന്ന് യോഗം കുറ്റപ്പെടുത്തി.

ടൗണിന്റെ അടിസ്ഥാന വികസനം പോലും സാധ്യമാക്കാത്ത പഞ്ചായത്തിനെതിരെ ശക്തമായ സമരം സംഘടിപ്പിക്കും. യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് ശ്രീനാഥ് അധ്യക്ഷത വഹിച്ചു. അനൂപ് വില്യാപ്പള്ളി, സച്ചിൻ, മനുപ്രസാദ്, വിപിൻഗോകുൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/73487/stunted-development-youth-congress-wants-to-demolish-the-bus-waiting-center)