---
title: "കൈനാട്ടിയിൽ ഉജ്ജ്വലസ്വീകരണം; കിടപ്പാട സംരക്ഷണ ജാഥയ്ക്ക് സ്വീകരണം നൽകി"
english_title: "A rousing reception in Kainatti; A reception was given to the Khitapada protection procession"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/73488/a-rousing-reception-in-kainatti-a-reception-was-given-to-the-khitapada-protection-procession"
published_at: "2022-10-09T15:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63429ba52f518_kidappaada_samrakshanam.jpg"
keywords: []
---

# കൈനാട്ടിയിൽ ഉജ്ജ്വലസ്വീകരണം; കിടപ്പാട സംരക്ഷണ ജാഥയ്ക്ക് സ്വീകരണം നൽകി

> **Lead Summary:** **കൈനാട്ടി:** സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കിടപ്പാട സംരക്ഷണ ജാഥയ്ക്ക് ചോറോട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കൈനാട്ടിയിൽ സ്വീകരണം നൽകി.

## Article Content

**കൈനാട്ടി:** സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കിടപ്പാട സംരക്ഷണ ജാഥയ്ക്ക് ചോറോട് സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ കൈനാട്ടിയിൽ സ്വീകരണം നൽകി.

സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ മുന്നോട്ടുപോകുന്ന സാഹചര്യത്തിൽ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിടപ്പാട സംരക്ഷണ ജാഥ നടത്തിയത്.

രജനി പ്രമോദ്, സുനിത വിജയൻ, ശാരദാ കുഞ്ഞി ക്കണ്ടിയിൽ, ചന്ദ്രി കുഞ്ഞിപ്പറമ്പത്ത്, സജീവൻ പി.എം, കെ എം സുരേഷ്, ഒ.കെ അശോകൻ, ടി എം വിനോദൻ, രമേശൻ.സി, അസ്‌ലം ചാലിയോട്ട്, ടി എം ബിജു എന്നാണ് സ്വീകരണം നൽകിയത്.

സി. നിജിൻ അധ്യക്ഷത വഹിച്ചു. ജാഥാ ലീഡർ രാമചന്ദ്രൻ വരപ്പറത്തിന് വീട്ടമ്മമാർ വീട്ടുപറമ്പിൽ നിന്നെടുത്ത മണ്ണ് കൈമാറി. ടി സി രാമചന്ദ്രൻ, ജിശേഷ്കുമാർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/73488/a-rousing-reception-in-kainatti-a-reception-was-given-to-the-khitapada-protection-procession)