---
title: "വടകര മോഡല്‍ പോളിടെക്‌നിക്കിലെ വിദ്യാർത്ഥി ട്രെയിന്‍ തട്ടി മരിച്ചു "
english_title: "A student of Vadakara Model Polytechnic died after being hit by a train"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/73512/a-student-of-vadakara-model-polytechnic-died-after-being-hit-by-a-train"
published_at: "2022-10-09T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342c3c2f2bee_deepthi.jpg"
keywords: []
---

# വടകര മോഡല്‍ പോളിടെക്‌നിക്കിലെ വിദ്യാർത്ഥി ട്രെയിന്‍ തട്ടി മരിച്ചു 

> **Lead Summary:** **വടകര : **വടകര മോഡല്‍ പോളിടെക്‌നിക്കിലെ വിദ്യാർത്ഥി ട്രെയിന്‍ തട്ടി മരിച്ചു . പയ്യോളി ബീച്ചില്‍ കുറുമ്പ ഭഗവതി ക്ഷേത്രത്തിനടുത്ത് കറുവക്കണ്ടി പവിത്രന്റെ മകൾ ദീപ്തി ആണ് മരിച്ചത്.

## Article Content

**വടകര : **വടകര മോഡല്‍ പോളിടെക്‌നിക്കിലെ വിദ്യാർത്ഥി ട്രെയിന്‍ തട്ടി മരിച്ചു . പയ്യോളി ബീച്ചില്‍ കുറുമ്പ ഭഗവതി ക്ഷേത്രത്തിനടുത്ത് കറുവക്കണ്ടി പവിത്രന്റെ മകൾ ദീപ്തി ആണ് മരിച്ചത്.

അപകടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്ത വിധം ചിന്നിച്ചിതറിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് നിന്ന് ലഭിച്ച ഫോണ്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

ഇന്നു രാവിലെ 8 മണിയോടെയാണ് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. പയ്യോളി ക്രിസ്ത്യന്‍ പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വടകര മോഡല്‍ പോളിടെക്‌നിക്കിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ് ദീപ്തി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/73512/a-student-of-vadakara-model-polytechnic-died-after-being-hit-by-a-train)