---
title: "സീസണ്‍ ടിക്കറ്റും  പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകളും പുനസ്ഥാപിക്കണമെന്ന്  യൂത്ത് കോണ്‍ഗ്രസ്സ് (എസ്)"
english_title: "Youth Congress (S) calls for reinstatement of season tickets and passenger train services"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/736/youth-congress-s-calls-for-reinstatement-of-season-tickets-and-passenger-train-services"
published_at: "2021-10-01T22:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61573e2c39491_train clt.jpg"
keywords: []
---

# സീസണ്‍ ടിക്കറ്റും  പാസഞ്ചര്‍ ട്രെയിന്‍ സര്‍വ്വീസുകളും പുനസ്ഥാപിക്കണമെന്ന്  യൂത്ത് കോണ്‍ഗ്രസ്സ് (എസ്)

> **Lead Summary:** **വടകര: ** കൊവിഡ് രൂക്ഷമായ ഘട്ടത്തില്‍ റെയില്‍വെ നിര്‍ത്തലാക്കിയ സാധാരണടിക്കറ്റും , സീസണ്‍ ടിക്കറ്റും , പാസഞ്ചര്‍ ട്രയിന്‍ സര്‍വ്വീസുകളും പുനസ്ഥാപിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് എസ്. നേതൃയോഗം അധികൃതരോട് ആവശ്യപെട്ടു.

## Article Content

**വടകര: ** കൊവിഡ് രൂക്ഷമായ ഘട്ടത്തില്‍ റെയില്‍വെ നിര്‍ത്തലാക്കിയ സാധാരണടിക്കറ്റും , സീസണ്‍ ടിക്കറ്റും , പാസഞ്ചര്‍ ട്രയിന്‍ സര്‍വ്വീസുകളും പുനസ്ഥാപിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് എസ്. നേതൃയോഗം അധികൃതരോട് ആവശ്യപെട്ടു.

കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ റെയില്‍വെ ട്രെിയിന്‍ സര്‍വ്വീസുകള്‍ പൂര്‍ണ്ണമായും റദ്ദാക്കിയിരുന്നു. രോഗ വ്യാപനം കുറഞ്ഞതോടെ ഭാഗീഗമായി റെയില്‍വെ സര്‍വ്വീസുകള്‍ വീണ്ടും പുനസ്ഥാപിക്കുകയായിരുന്നു. സര്‍വ്വീസുകള്‍ ആരംഭിച്ചെങ്കിലും സാധാരണ രീതിയില്‍ കൗണ്ടറുകളില്‍ എത്തി ടിക്കറ്റുകള്‍ എടുത്ത് യാത്ര ചെയ്യുവാനുള്ള സംവിധാനം റെയില്‍വെ നടപ്പാക്കിയിട്ടില്ല.

ഐആര്‍സിടിസി ആപ്പ് ഉപയോഗിച്ചൊ സ്വകാര്യ ബുക്കിങ് കേന്ദ്രങ്ങള്‍ വഴിയൊ ട്രെയിന്‍ എത്തുന്നതിന് മണിക്കൂറുകള്‍ മുന്‍പ് സ്റ്റേഷന്‍ കൗണ്ടറില്‍ എത്തി റിസര്‍വേഷന്‍ നടത്തിയൊ മാത്രമെ ടിക്കറ്റ് എടുക്കാന്‍ കഴിയു. ഐആര്‍സിടിസി ആപ്പ് ഉപയോഗിച്ച് പരമാവധി ഒരു മാസം ബുക്ക് ചെയ്യുവാന്‍ കഴിയുന്നത് 6 ടിക്കറ്റുകള്‍ മാത്രമാണ്.

കോവിഡ് മൂലം സീസണ്‍ ടിക്കറ്റുകളും ഒഴിവാക്കിയതിനാല്‍ സ്ഥിരം യാത്രക്കാരും ദുരിതത്തിലാണ്. സാധാരണടിക്കറ്റുകളും സീസണ്‍ ടിക്കറ്റും ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ ഭീമമായ വില നല്‍കി റിസര്‍വെഷന്‍ ചെയ്തു യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് ഇത് സാധാരണക്കാരായ ട്രയിന്‍ യാത്രക്കാരുടെ കുടുംബ ജീവിതം തന്നെ താളം തെറ്റുകയാണ്.

കൊവിഡ് നിയന്ത്രണകളില്‍ മൊത്തത്തില്‍ അയവ് വന്നതിനാല്‍ റെയില്‍വെ സംവിധാനവും സാധാരന്ന നിലയിലാക്കി സാധാരണക്കാരയ ട്രയിന്‍ യാത്രക്കാരുടെ ദുരിതജീവിതത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ്സ് എസ്. നേതൃയോഗം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്സ് എസ്.ജില്ലാ പ്രസിഡന്റ് സി. സത്യചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ്സ് എസ്.ജില്ലാ പ്രസിഡന്റ് വള്ളില്‍ ശ്രീജിത്ത് അധ്യക്ഷത വഹിച്ചു. വി.ഗോപാലന്‍, മാസ്റ്റര്‍, ബാബു പറമ്പത്ത്, പി.വി.സജിത്ത്, വി. രഞ്ജിത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/736/youth-congress-s-calls-for-reinstatement-of-season-tickets-and-passenger-train-services)