---
title: "വരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍  ഞെട്ടല്‍ മാറാതെ ഓര്‍ക്കാട്ടേരി ഗ്രാമം"
english_title: "The groom was arrested on the eve of the wedding in a molestation case"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/7364/the-groom-was-arrested-on-the-eve-of-the-wedding-in-a-molestation-case"
published_at: "2021-10-26T19:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61780b2e36bd6_nikkaha -arreset .jpg"
keywords: []
---

# വരന്‍ പീഡനക്കേസില്‍ അറസ്റ്റില്‍  ഞെട്ടല്‍ മാറാതെ ഓര്‍ക്കാട്ടേരി ഗ്രാമം

> **Lead Summary:** വടകര: വിവാഹത്തിന്റെ തലേനാള്‍ പീഡനക്കേസില്‍ വരനെ അറസ്റ്റ് ചെയ്ത സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ ഓര്‍ക്കാട്ടേരി ഗ്രാമം. ബാംഗ്ലൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഓര്‍ക്കാട്ടേരി സ്വദേശി പുത്തന്‍ പുരയില്‍ ഇജാസ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

## Article Content

വടകര: വിവാഹത്തിന്റെ തലേനാള്‍ പീഡനക്കേസില്‍ വരനെ അറസ്റ്റ് ചെയ്ത സംഭവത്തിന്റെ ഞെട്ടല്‍ മാറാതെ ഓര്‍ക്കാട്ടേരി ഗ്രാമം. ബാംഗ്ലൂര്‍ സ്വദേശിനിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഓര്‍ക്കാട്ടേരി സ്വദേശി പുത്തന്‍ പുരയില്‍ ഇജാസ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്.

യുവതിയുടെ പരാതി പ്രകാരം കര്‍ണ്ണാടക പൊലീസ് ഓര്‍ക്കാട്ടേരിയിലെത്തി പ്രതിയെ അറസ്റ്റ്് ചെയ്യുകയായിരുന്നു. ഇജാസിന്റെ വിവാഹ ദിനത്തിന്റെ തലേ ദിവസമായ ഞായറാഴ്ചയാണ് അറസ്റ്റ് നടന്നത്. വിവാഹ വീട്ടില്‍ പൊലീസ് എത്തിയത് നാടകീയ സംഭവങ്ങള്‍ക്ക് ഇടയാക്കി.

ബലപ്രയോഗത്തിലൂടെയായിരുന്നു പ്രതിയെ പൊലീസ് കീഴടക്കിയത്. ഇജാസ് വിവാഹം കഴിക്കാമെന്ന വാ്ഗ്ദാനം നല്‍കി വിവിധ കേന്ദ്രങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/7364/the-groom-was-arrested-on-the-eve-of-the-wedding-in-a-molestation-case)