---
title: "പ്രതിഷേധ സംഗമം; സ്വകാര്യവത്ക്കരണത്തിനെതിരെ ജനസഭ ശ്രദ്ധേയമായി"
english_title: "NCCOEEE Janasabha was inaugurated by Public Works Department Minister PA Muhammad Riaz."
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/73659/nccoeee-janasabha-was-inaugurated-by-public-works-department-minister-pa-muhammad-riaz"
published_at: "2022-10-10T14:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6343d9245a16f_janasaba.jpg"
keywords: []
---

# പ്രതിഷേധ സംഗമം; സ്വകാര്യവത്ക്കരണത്തിനെതിരെ ജനസഭ ശ്രദ്ധേയമായി

> **Lead Summary:** ** വടകര: **സ്വകാര്യവത്ക്കരണത്തിനെതിരെ ജനസഭ ശ്രദ്ധേയമായി. വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഇന്ന് രാവിലെ 11 മണിക്കായിരുന്നു പ്രതിഷേധ സംഗമം. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

## Article Content

** വടകര: **സ്വകാര്യവത്ക്കരണത്തിനെതിരെ ജനസഭ ശ്രദ്ധേയമായി. വടകര പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ഇന്ന് രാവിലെ 11 മണിക്കായിരുന്നു പ്രതിഷേധ സംഗമം. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

വൈദ്യുതിയുടെ സ്വകാര്യവത്ക്കരണം കേന്ദ്രസർക്കാരിന്റെ ഹിഡൻ അജണ്ടയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. NCCOEEE വടകര ഡിവിഷന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇ.എ.എഫ്.ഐ അഖിലേന്ത്യ സെക്രട്ടറി കെ.ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി.

വൈദ്യുതിയുടെ സ്വകാര്യവത്ക്കരണം എല്ലാവർക്കും വൈദ്യുതി ലഭിക്കുക എന്ന ഭരണഘടന അവകാശത്തിനു മേലുള്ള കത്തി വെയ്ക്കൽ ആണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇത് നമ്മുടെ നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് തിരിച്ചു നടത്തുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിഐടിയു ഉൾപ്പെടെയുള്ള സംഘടനകളുടെ നേതാക്കന്മാരുടെയും പ്രവർത്തകന്മാരുടെയും സാന്നിധ്യം ശ്രദ്ധേയമായി. പരിപാടിയിൽ നൂറുകണക്കിന് വൈദ്യുതി വകുപ്പ് ജീവനക്കാരും സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/73659/nccoeee-janasabha-was-inaugurated-by-public-works-department-minister-pa-muhammad-riaz)