ഗുരുത്തം എന്നത് ഒരു മനുഷ്യന് വേണ്ട ഏറ്റവും നല്ലൊരു ഗുണമാണ്- ഡോ :പിയൂഷ് നമ്പൂതിരി

ഗുരുത്തം എന്നത് ഒരു മനുഷ്യന് വേണ്ട ഏറ്റവും നല്ലൊരു ഗുണമാണ്- ഡോ :പിയൂഷ് നമ്പൂതിരി
Oct 10, 2022 05:36 PM | By Susmitha Surendran

തിരുവള്ളൂര്‍ : അക്കാദമിക്ക് വിദ്യാഭ്യാസം മാത്രം പോര കുട്ടികളില്‍ ഗുരുത്തം കൂടി ഉണ്ടാവണം ഗുരുത്തം എന്നത് ഒരു മനുഷ്യന് വേണ്ട ഏറ്റവും നല്ലൊരു ഗുണമാണ് . അതിലും കൂടി മാത്രമേ വിദ്യഭ്യാസം പൂര്‍ണ്ണത കൈവരിക്കുകയുള്ളൂവെന്ന് ഡോ :പിയൂഷ് നമ്പൂതിരി പറഞ്ഞു.

തിരുവള്ളൂര്‍ ഈസ്റ്റ്‌ യു പി സ്കൂള്‍ (1984 -91 batch,.) പൂർവ്വ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം . 120 വര്‍ഷം മുന്‍പ് കണിയാണ്ടി പോയിലില്‍ ആരംഭിച്ച സ്കൂള്‍ പിന്നീട് തിരുവള്ളൂര്‍ ഈസ്റ്റ്‌ യൂ.പി സ്കൂള്‍ ആവുകയും 2012 സൗമ്യത മെമോറിയല്‍ യു പി സ്കൂള്‍ എന്ന പേരില്‍ ഇന്ന് അറിയപ്പെടുന്ന സ്കൂളില്‍ 35 വര്‍ഷങ്ങള്‍ക്കുശേഷം വിദ്യാര്‍ത്ഥികളും അധ്യാപകരും ഒത്തു കൂടിയത് പൂർവ്വകാല ഗുരുനാഥരെ ആദരിച്ചു.


അഖിലേഷ് എംകെ സ്വാഗതം പറഞ്ഞ പരിപാടിയിൽ സന്തോഷ്‌ കെ. വി അധ്യക്ഷൻ ആയിരുന്നു. അജിത്തശ്രീധർ അനുസ്മരണ ഭാഷണം നടത്തി. അന്ന് തുടർച്ചയായ് 7 വർഷം കൂടെ ഉണ്ടായിരുന്നവരിൽ പൊലിഞ്ഞുപോയ അധ്യാപക/അധ്യാപകേതര , മാനേജമെന്റ്, ജീവനക്കാർ, രക്ഷകർതൃ സമിതി അംഗങ്ങൾ,രാഷ്ടീയ/ സമൂഹിക സംസ്കാരിക വ്യക്തിത്വങ്ങൾ,സന്നദ്ധ സേവനം നടത്തിയവർ, സഹപാടികൾ എന്നിവരെ സ്മരിച്ചു.

വികെ കുട്ടിമാഷ് വെബ്സൈറ്റ് ഉദ്ഘടനം ചെയ്തു. നിലവിൽ സൗമ്യത മെമ്മൊരിയൽ സ്കൂൾ എന്ന പേരില്‍ആണ് അറിയപ്പെടുന്നത് . സ്കൂളിന്റെ ആരംഭം മുതല്‍ ചരിത്രം മുന്‍ എച് എം കൂടിയയായ വി കെ കുട്ടി മാസ്റ്റര്‍ വിശദീകരിച്ചുകൊണ്ട് സംസാരിച്ചു .


സ്കൂളിൽ സ്വന്തമായ് ഒരു വെബ്സൈറ്റ് & സോഫ്റ്റ്‌വെയര്‍ പൂര്‍വ്വവിദ്യാർത്ഥികള്‍ സമർപ്പിച്ചു . സ്കൂളിനു വേണ്ടി തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ രാജേഷ്‌ സദനം ഉദ്ഘാടനം ചെയ്തു വെബ്‌സൈറ്റ് & സോഫ്റ്റ്‌വെയര്‍ ആവശ്യകയെക്കുറിച്ച് പൂര്‍വ്വ വിദ്യാർത്ഥി സുമോദ് കെ കെ ( മാധ്യമം ) വിശദീകരിച്ചു കൊണ്ട് സംസാരിച്ചു .

തുടർന്നു ആദരിക്കപ്പെട്ട ഗുരുനാഥർ ആശംസകൾ,കലാപരിപാടികൾ,ഉച്ചകഞ്ഞി വിതരണം തുടങ്ങി രാവിലെ 9/മണിക്ക് തുടങ്ങിയ പരിപാടികൾ വൈകീട്ട് 5 നു അവസാനിച്ചു. പ്രോഗ്ഗ്രാം കമ്മറ്റി ഭാരവാഹി ശ്രീജിത്ത് നന്ദി പറഞ്ഞു.


മുപത്തി ഒന്നു വർഷത്തിന് ശേഷം കണ്ടുമുട്ടിയ സഹപാടികൾക്കു നവ്യനുഭവമായി സംഗമം മാറി. ജാഫർ മാസ്റ്റര്‍ ഈനോളി,നിഷ എകെ, ബിന്ദു സിഎം,വിദ്യ കെകെ സദനം രാജേഷ് എന്നിവർ കലാലയ ഓർമ്മകൾ പങ്കുവെച്ചു.

നിലവിലെ പ്രധാനഅധ്യാപിക ലത ടീച്ചർ , എസ് എസ് ജി സത്യൻ വികെ, ഉമേഷ് വന്മേരി , രെമിൽ ,മനോജ്‌ എൽ എസ് എസ് .എന്നിവർ സന്നിഹിതരായിരുന്നു. ഗ്രൂപ്പ് ഫോട്ടോ.വീഡിയോ ലൈവ് വെബ് സൈറ്റിൽ ലഭ്യമാണ്.

Gravity is the best quality a human can have - Dr Piyush Namboodiri

Next TV

Related Stories
#kkshailaja|ഹൃദയം കീഴടക്കാൻ ; കെ കെ ശൈലജ ടീച്ചറുടെ വടകരയിലെ പര്യടനം പുരോഗമിക്കുന്നു

Mar 29, 2024 01:17 PM

#kkshailaja|ഹൃദയം കീഴടക്കാൻ ; കെ കെ ശൈലജ ടീച്ചറുടെ വടകരയിലെ പര്യടനം പുരോഗമിക്കുന്നു

എൽ ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറുടെ പര്യടനം വടകര നിയോജകമണ്ഡലത്തിൽ...

Read More >>
#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

Mar 29, 2024 12:19 PM

#arrest | വടകരയിൽ ബ്രൗ​ൺ ഷു​ഗ​റു​മാ​യി അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ

ഇ​യാ​ളി​ൽ​നി​ന്ന് 4.5 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ പി​ടി​കൂ​ടി. ആ​ലു​വ​യി​ൽ​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന പ്ര​തി​യെ പു​തി​യ ബ​സ് സ്റ്റാ​ൻ​ഡി​ലാ​ണ്...

Read More >>
#WorldDramaDay| ലോകനാടക ദിനം: 'വേലുത്തമ്പി ദളവ' നാടകം വായിച്ചവതരിപ്പിച്ചു

Mar 29, 2024 11:58 AM

#WorldDramaDay| ലോകനാടക ദിനം: 'വേലുത്തമ്പി ദളവ' നാടകം വായിച്ചവതരിപ്പിച്ചു

ഒപ്പം ചടങ്ങിൽ നടനും നാടക പ്രവർത്തകനുമായ കെ.ബാലനെ പി.കെ.ചന്ദ്രൻ, ഗീത ചോറോട് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു....

Read More >>
#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ  ഇനി ഉല്ലാസത്തിന്റെ നാളുകൾ

Mar 29, 2024 10:28 AM

#MMAgriPark | വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ നാളുകൾ

വേഗം വന്നോളൂ; വേളത്തെ എം എം അഗ്രി പാർക്കിക്കിൽ ഇനി ഉല്ലാസത്തിന്റെ...

Read More >>
#kkshailaja | 'യൂത്ത് വിത്ത് ടീച്ചർ' വടകരയിൽ യൂത്ത് അസംബ്ലി ശ്രദ്ധേയമായി

Mar 29, 2024 08:43 AM

#kkshailaja | 'യൂത്ത് വിത്ത് ടീച്ചർ' വടകരയിൽ യൂത്ത് അസംബ്ലി ശ്രദ്ധേയമായി

ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി പി സി ഷൈജു സ്വാഗതം...

Read More >>
#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

Mar 28, 2024 09:48 PM

#honored | സ്ത്രീ ചുമട്ടുതൊഴിലാളികളെ വിദ്യാർത്ഥികൾ ആദരിച്ചു

സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാനാധ്യാപിക ടി റീന, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് സംസ്ഥാന കൺവീനർ കെ രാധാകൃഷ്ണൻ, കൈറ്റ് ജില്ലാ ട്രെയിനർ കെ ജയദീപ്...

Read More >>
Top Stories