---
title: "ഏറാമല സഹകരണ ബാങ്ക് കേരള എക്സലൻസ് അവാർഡ്"
english_title: "Eramala Cooperative Bank Kerala Excellence Award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/73726/eramala-cooperative-bank-kerala-excellence-award"
published_at: "2022-10-10T19:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63442a8932eb2_eramala.jpg"
keywords: []
---

# ഏറാമല സഹകരണ ബാങ്ക് കേരള എക്സലൻസ് അവാർഡ്

> **Lead Summary:** **ഓർക്കാട്ടേരി : **കേരള ബാങ്ക് ജില്ലയിലെ ഏറ്റവും നല്ല പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് രണ്ടാം സ്ഥാനം ഏറാമല സര്‍വീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി.

## Article Content

**ഓർക്കാട്ടേരി : **കേരള ബാങ്ക് ജില്ലയിലെ ഏറ്റവും നല്ല പ്രാഥമിക കാര്‍ഷിക വായ്പാ സംഘങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ എക്‌സലന്‍സ് അവാര്‍ഡ് രണ്ടാം സ്ഥാനം ഏറാമല സര്‍വീസ് സഹകരണ ബാങ്ക് കരസ്ഥമാക്കി.

ഒക്ടോബര്‍ 13 കേരള ബാങ്ക് റീജിയണല്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ വെച്ച് ബാങ്ക് പ്രസിഡണ്ട് ഗോപി കോട്ടമുറിക്കല്‍ അവാര്‍ഡ് വിതരണം ചെയ്യും.

കാര്‍ഷിക വായ്പകള്‍ നല്‍കുന്നതിനു പുറമേ ഏറാമല സര്‍വീസ് സഹകരണ ബാങ്ക് വൈവിധ്യങ്ങളായ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.

ഏറാമല ബാങ്കിനുവേണ്ടി ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രനും, ജനറല്‍ മാനേജര്‍ ടി. കെ. വിനോദനും അവാര്‍ഡ് ഏറ്റുവാങ്ങും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/73726/eramala-cooperative-bank-kerala-excellence-award)