---
title: "വി ടി കുമാരൻ മാസ്റ്ററെ അനുസ്മരിച്ചു"
english_title: " VT Kumaran Master Remembered"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74128/vt-kumaran-master-remembered"
published_at: "2022-10-12T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346f4c93912e_kumaran_master.jpg"
keywords: []
---

# വി ടി കുമാരൻ മാസ്റ്ററെ അനുസ്മരിച്ചു

> **Lead Summary:** **മടപ്പള്ളി :** കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും പ്രശസ്ത കവിയും സാമൂഹിക- സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന വി ടി കുമാരൻ മാസ്റ്ററെ യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.

## Article Content

**മടപ്പള്ളി :** കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും പ്രശസ്ത കവിയും സാമൂഹിക- സാംസ്കാരിക രംഗത്തെ നിറ സാന്നിധ്യവുമായിരുന്ന വി ടി കുമാരൻ മാസ്റ്ററെ യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു.

നാദാപുരം റോഡ് ടി വി സ്മാരകത്തിൽ നടന്ന അനുസ്മരണ സമ്മേളനം സി പി ഐ നേതാവ് സോമൻ മുതുവന ഉദ്ഘാടനം ചെയ്തു. രാജൻ നരയംകുളം മുഖ്യ പ്രഭാഷണം നടത്തി.

ടി കെ വിജയരാഘവൻ, വി പി സദാനന്ദൻ, വി പി രാഘവൻ എന്നിവർ വി ടി യെ അനുസ്മരിച്ച് സംസാരിച്ചു. അഡ്വ. ഒ ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. മോഹൻ മോഹനാലയം വി ടി യു ടെ കവിതകൾ ആലപിച്ചു. കെ പി രമേശൻ സ്വാഗതവുo ബാബു കക്കാട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74128/vt-kumaran-master-remembered)