---
title: "തോടന്നൂർ ഉപജില്ല ശാസ്ത്രോത്സവം; മേമുണ്ട സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ"
english_title: "Thotannur Upazila Science Festival; Memunda School overall champions"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74131/thotannur-upazila-science-festival-memunda-school-overall-champions"
published_at: "2022-10-12T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6346f86c16378_memunda.jpg"
keywords: []
---

# തോടന്നൂർ ഉപജില്ല ശാസ്ത്രോത്സവം; മേമുണ്ട സ്കൂൾ ഓവറോൾ ചാമ്പ്യൻമാർ

> **Lead Summary:** **വടകര : **തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ച് നടന്ന തോടന്നൂർ ഉപജില്ല ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി മേളകളും ചാനിയം കടവ് സൗമ്യത മെമ്മോറിയൽ യുപി സ്കൂളിൽ നടന്ന ശാസ്ത്രോത്സവവും സമാപിച്ചു.

## Article Content

**വടകര : **തിരുവള്ളൂർ ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ച് നടന്ന തോടന്നൂർ ഉപജില്ല ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി മേളകളും ചാനിയം കടവ് സൗമ്യത മെമ്മോറിയൽ യുപി സ്കൂളിൽ നടന്ന ശാസ്ത്രോത്സവവും സമാപിച്ചു.

വിവിധ ഇനങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ ആണ് മികച്ച പ്രകടനം കാഴ്ചവച്ചത്. യുപി, ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗം ശാസ്ത്ര മേളയിലും, സാമൂഹ്യശാസ്ത്ര മേളയിലും, ഗണിതശാസ്ത്രമേള യുപി, ഹൈസ്ക്കൂൾ വിഭാഗത്തിലും, ഐ ടി മേളയിൽ ഹയർസെക്കണ്ടറി വിഭാഗത്തിലും മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.

തിരുവള്ളൂർ ശാന്തിനികേതൻ എച്ച്എസ്എസ്, എം ജെ വി എച്ച്എസ്എസ് വില്യാപ്പള്ളി, ആറങ്ങോട്ട് എം എൽ പി, ആയഞ്ചേരി ഡി വി എൽ പി, തോടന്നൂർ എം എൽ പി, പൊന്മേരി എല്‍പി, കടമേരി യുപി എന്നീ സ്കൂളുകളും മറ്റിനങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ്പുകൾ കരസ്ഥമാക്കി.

** ഗണിതശാസ്ത്രം** ഹയർസെക്കൻഡറി: തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ, യുപി: മേമുണ്ട എച്ച്എസ്എസ്, എൽപി: ആറങ്ങോട്ട് എം എൽ പി.

** ശാസ്ത്രമേള **ഹയർസെക്കൻഡറി, ഹൈസ്കൂൾ, യുപി: മേമുണ്ട എച്ച്എസ്എസ്, എൽപി: അയഞ്ചേരി ഡീ വി എൽ പി യും തോടന്നൂർ എംഎൽപിയും ചേർന്ന്.

** സാമൂഹ്യശാസ്ത്രമേള** ഹയർസെക്കൻഡറി, ഹൈസ്കൂൾ, യുപി: മേമുണ്ട എച്ച് എസ് എസ് എൽപി: പൊന്മേരി എൽ പി. ഐടി മേള ക്വിസ് മത്സരം ബാക്കിനിൽക്കെ ഹയർസെക്കൻഡറി: മേമുണ്ട എച്ച്എസ്എസ്, ഹൈസ്കൂൾ: എം ജെ വി എച്ച് എസ് എസ് വില്യാപ്പള്ളി, യുപി: കടമേരി എം യു പി.

മേളയിലെ വിജയികൾക്ക് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി കെ ആനന്ദകുമാർ ട്രോഫികൾ വിതരണം ചെയ്തു. ജനറൽ കൺവീനർ പ്രസിത കൂടത്തിൽ, എച്ച് എം ഫോറം കൺവീനർ ടി സുരേഷ് ബാബു, ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ ടി അജിത് കുമാർ, വടയക്കണ്ടി നാരായണൻ, കെ സന്തോഷ്, എ കെ സക്കീർ തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74131/thotannur-upazila-science-festival-memunda-school-overall-champions)