---
title: "പടുത്തുയർത്തിയ ഓർമകൾ; പാലേരി കണാരന്റെ സ്മരണ പുതുക്കി "
english_title: "Constructed memories; Renewed the memory of Paleri Kanaran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/74189/constructed-memories-renewed-the-memory-of-paleri-kanaran"
published_at: "2022-10-13T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6347aa5879680_Untitled-1.jpg"
keywords: []
---

# പടുത്തുയർത്തിയ ഓർമകൾ; പാലേരി കണാരന്റെ സ്മരണ പുതുക്കി 

> **Lead Summary:** **വടകര :** ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡന്റ് പാലേരി കണാരന്റെ 38-ാമത് അനുസ്മരണസമ്മേളനം യു.എൽ.സി.സി.എസ്. ഹെഡ് ഓഫീസ് പരിസരത്ത് നടന്നു.

## Article Content

**വടകര :** ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുൻ പ്രസിഡന്റ് പാലേരി കണാരന്റെ 38-ാമത് അനുസ്മരണസമ്മേളനം യു.എൽ.സി.സി.എസ്. ഹെഡ് ഓഫീസ് പരിസരത്ത് നടന്നു.

കേളുഏട്ടൻ പഠനഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. യു.എൽ.സി.സി.എസ്. വൈസ് ചെയർമാൻ വി.കെ. അനന്തൻ അധ്യക്ഷനായി. ഡയറക്ടർ പി. പ്രകാശൻ അനുസ്മരണപ്രമേയം അവതരിപ്പിച്ചു.

എക്സൈസ് ഇൻസ്പെക്ടർ സി. മുഹമ്മദ് ലഹരിവിരുദ്ധസന്ദേശം നൽകി. യു.എൽ.സി.സി.എസ്. മാനേജിങ് ഡയറക്ടർ എസ്. ഷാജു, ഡയറക്ടർമാരായ എം.എം. സുരേന്ദ്രൻ, സി. വത്സൻ, എം. പത്മനാഭൻ, പി.കെ. സുരേഷ് ബാബു, കെ.ടി.കെ. അജി, കെ.ടി. രാജൻ, ടി.ടി. ഷിജിൻ, അനുപമാ ശശി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/74189/constructed-memories-renewed-the-memory-of-paleri-kanaran)